
മലപ്പുറം: കേരള ബാങ്ക് ഡയറക്ടറായി പി അബ്ദുള് ഹമീദ് എംഎല്എയെ തിരഞ്ഞെടുത്തതിനെ ചൊല്ലി ജില്ലയിലെ യുഡിഎഫില് ഭിന്നത. അബ്ദുല് ഹമീദിന്റെ പ്രാതിനിധ്യത്തില് മുസ്ലിം ലീഗിനെതിരെ പ്രതിഷേധവുമായി യുഡിഎഫ് മലപ്പുറം ജില്ലാ ചെയര്മാന് പി ടി അജയ് മോഹന് രംഗത്തെത്തിയിരുന്നു. എന്നാല് അജയ് മോഹന്റെ പ്രസ്താവനയെ തള്ളി യുഡിഎഫ് മലപ്പുറം ജില്ലാ കണ്വീനറും മുസ്ലിം ലീഗ് ജില്ലാ ട്രഷററുമായ അഷ്റഫ് കോക്കൂര് ഇതിന് പിന്നാലെ രംഗത്തെത്തി.
'കേരള മോഡല് നല്ലത്'; തെലങ്കാനയില് മുസ്ലിം ലീഗ് കോണ്ഗ്രസിനായി പ്രചരണം ശക്തമാക്കുംചെയര്മാന്റെ പരാമര്ശം അനവസരത്തിലുള്ളതാണെന്നും ഒരു കൂടിയാലോചനയുമില്ലാതെയാണ് ചെയര്മാന് വാര്ത്താസമ്മേളനത്തില് പരാമര്ശങ്ങള് നടത്തിയതെന്നും അഷ്റഫ് കോക്കൂര് പറഞ്ഞു. പരാമര്ശങ്ങള് മുന്നണിയുടെ കെട്ടുറപ്പിനെ പ്രതികൂലമായി ബാധിക്കുന്നതാണ്. കേരള ബാങ്ക് ഡയറക്ടര് ബോര്ഡ് നിയമനത്തില് ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള് പാര്ട്ടി നിലപാട് വ്യക്തമാക്കിയതാണെന്നും അഷ്റഫ് കോക്കൂര് പറഞ്ഞു.
'മൈക്രോ' പരീക്ഷണവുമായി മുസ്ലിം ലീഗ്; ലോക്സഭ തിരഞ്ഞെടുപ്പിനൊരുക്കം തുടങ്ങികേരള ബാങ്കിനെതിരെ യുഡിഎഫ് നടത്തുന്ന നിയമപോരാട്ടം തുടരും. യുഡിഎഫ് നിയന്ത്രണത്തിലുള്ള നൂറോളം ബാങ്കുകള് നിയമപോരാട്ടത്തിന്റെ ഭാഗമാകും. എന്നാല് കോണ്ഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ രംഗത്തെ സംഘടനകള് ബാങ്ക് രൂപവത്കരണത്തിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഇക്കാര്യം അറിയാവുന്ന നേതാവാണ് യുഡിഎഫ് ചെയര്മാനെന്നും അഷ്റഫ് കോക്കൂര് പറഞ്ഞു.