യൂത്ത് കോൺ​ഗ്രസ് തിരഞ്ഞെടുപ്പ് ക്രമക്കേട്: പരാതി നൽകി യൂത്ത് കോൺ​ഗ്രസ് നേതാവ്

'ഫെയിം എന്ന സ്വകാര്യ കമ്പനിക്ക് യൂത്ത് കോണ്‍ഗ്രസ് എന്തിനാണ് പണം കൈമാറുന്നതെന്ന ചോദ്യത്തിന് മറുപടിയില്ല'
യൂത്ത് കോൺ​ഗ്രസ് തിരഞ്ഞെടുപ്പ് ക്രമക്കേട്: പരാതി നൽകി യൂത്ത് കോൺ​ഗ്രസ് നേതാവ്

കോഴിക്കോട്: യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ വ്യാജ ഐഡി കാർഡ് ഉപയോ​ഗിച്ചെന്ന ആരോപണത്തിൽ കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ് നേതാവ്. ദേശീയ സെൽ കോ ഓഡിനേറ്റർ ഷഹബാസ് വടേരിയാണ് പരാതി നൽകിയത്.

ക്രമക്കേടിൽ നേതാക്കൾ ഉൾപ്പടെയുള്ളവരുടെ പങ്ക് അന്വേഷിക്കണമെന്നാണ് ആവശ്യം. ഇത് സംബന്ധിച്ച് കെപിസിസിക്കും പരാതി നൽകിയിട്ടുണ്ട്. നടപടി ഉണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും ഷഹബാസ് പറഞ്ഞു.

സംഘടനാ തിരഞ്ഞെടുപ്പിനെതിരെ ആദ്യം കോടതിയെ സമീപിച്ച വ്യക്തിയാണ് ഷഹബാസ് വടേരി. തിരഞ്ഞെടുപ്പില്‍ വന്‍ സാമ്പത്തിക തട്ടിപ്പ് നടന്നിട്ടുണ്ടെന്നും ഷഹബാസ് ആരോപിച്ചിരുന്നു. മെമ്പര്‍ഷിപ്പ് ചേര്‍ക്കുന്നതിനായി മാത്രം ഈടാക്കിയ 2 കോടി 42 ലക്ഷം രൂപ സ്വകാര്യ കമ്പനിയുടെ അക്കൗണ്ടിലേക്കാണ് എത്തിയതെന്നായിരുന്നു ആരോപണം. സ്ഥാനാര്‍ത്ഥി നോമിനേഷന്‍ ഫീസ് ഇനത്തില്‍ 64ലക്ഷം രൂപ ഈടാക്കിയതായും ആരോപിച്ചിരുന്നു.

യൂത്ത് കോൺ​ഗ്രസ് തിരഞ്ഞെടുപ്പ് ക്രമക്കേട്: പരാതി നൽകി യൂത്ത് കോൺ​ഗ്രസ് നേതാവ്
യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ വന്‍ സാമ്പത്തിക തട്ടിപ്പെന്ന് ആരോപണം

ഫെയിം എന്ന സ്വകാര്യ കമ്പനിക്ക് യൂത്ത് കോണ്‍ഗ്രസ് എന്തിനാണ് പണം കൈമാറുന്നതെന്ന ചോദ്യത്തിന് മറുപടിയില്ലെന്നും ഷഹബാസ് പറഞ്ഞു. സ്വകാര്യ കമ്പനി പിരിക്കുന്ന പണം ദേശീയ-സംസ്ഥാന നേതൃത്വങ്ങള്‍ക്ക് കിട്ടുന്നതായി സംശയിക്കുന്നതായി ആരോപണം ഉന്നയിച്ച ഷഹബാസ് ഇക്കാര്യം അന്വേഷിക്കണമെന്നും നേരത്തെ ആവശ്യപ്പെട്ടിരുന്നു.

വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ ആപ്പിന്റെ ഉറവിടം കണ്ടെത്താനാണ് പൊലീസ് തീരുമാനം. സിആർ കാർഡ് ആപ്പ് സൈബർ ഡോം പരിശോധിക്കുകയാണ്. ആപ്പിന്റെ ഉറവിടം കണ്ടെത്താനാണ് ശ്രമം. യൂത്ത് കോൺഗ്രസ് നേതാക്കളുടെ മൊഴി എടുക്കും. മദർ ഐഡി കാർഡ് ഉടമ ടോമിൻ മാത്യുവിനെ ചോദ്യം ചെയ്യാനുമാണ് പൊലീസിന്റെ നീക്കം. ആപ്പിൽ ഉപയോഗിച്ച മദർ ഐഡി കാർഡ് റിപ്പോർട്ടറാണ് പുറത്തുവിട്ടത്.

യൂത്ത് കോൺ​ഗ്രസ് തിരഞ്ഞെടുപ്പ് ക്രമക്കേട്: പരാതി നൽകി യൂത്ത് കോൺ​ഗ്രസ് നേതാവ്
യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ്; വ്യാജ തിരിച്ചറിയൽ കാർഡ് കേസ്, ആപ്പിന്റെ ഉറവിടം തേടി പൊലീസ്

കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൂടുതൽ ആരോപണങ്ങൾ പുറത്തുവന്നു. കണ്ണൂരിൽ തിരഞ്ഞെടുപ്പിൽ പിഴവ് സംഭവിച്ചിട്ടുണ്ടെന്ന പരാതിയുമായി കെ സുധാകരൻ പക്ഷം രംഗത്തെത്തിയിരുന്നു. ജില്ലയിൽ 2000ത്തിലേറെ ഒറിജിനൽ വോട്ടുകൾ അട്ടിമറിക്കപ്പെട്ടുവെന്നാണ് ആരോപണം. ചേർത്ത വോട്ടുകൾ പോലും കണക്കിൽ ഇല്ലെന്നും പകുതി വോട്ടുകൾ കാണാനില്ലെന്നും ജില്ലാ പ്രസിഡന്റ് സ്ഥാനാർത്ഥി ഫർസിൻ മജീദ് പ്രതികരിച്ചിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com