വ്യാജ തിരിച്ചറിയൽ കാർഡ്; അന്വേഷിക്കാൻ ഡിജിപിക്ക് നിർദ്ദേശം നൽകിയെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർ

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ശ്രദ്ധയിലും വിഷയം പെടുത്തിയിട്ടുണ്ട്. പുറത്തുവന്ന വാർത്ത ഞെട്ടിക്കുന്നതാണ്.
വ്യാജ തിരിച്ചറിയൽ കാർഡ്; അന്വേഷിക്കാൻ ഡിജിപിക്ക് നിർദ്ദേശം നൽകിയെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർ

തിരുവനന്തപുരം: ആപ് ഉപയോഗിച്ചുള്ള വ്യാജ ഐഡി കാർഡ് നിർമ്മാണം സംബന്ധിച്ച വാർത്ത ശ്രദ്ധയിൽപ്പെട്ടെന്നും ഉടൻ അന്വേഷിക്കണമെന്ന് ഡിജിപിക്ക് നിർദേശം നൽകിയെന്നും സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ ഐഎസ് റിപ്പോർട്ടറിനോട് വ്യക്തമാക്കി.

വ്യാജ തിരിച്ചറിയൽ കാർഡ്; അന്വേഷിക്കാൻ ഡിജിപിക്ക് നിർദ്ദേശം നൽകിയെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർ
വ്യാജ തിരിച്ചറിയൽ കാർഡ്: 'ഗുരുതര കുറ്റകൃത്യം'; കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് കൈമാറി

ഉടൻ നടപടി എടുക്കാൻ ഡിജിപിക്ക് നിർദേശം നൽകി. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ചിട്ടുണ്ടെങ്കില്‍ അത് ഗൗരവമുള്ള വിഷയമാണ്. രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ വിഷയം ഉന്നയിക്കും. നിലവിലുള്ള പ്രിൻ്റിംഗ് ഹൈ സെക്യൂരിറ്റി ആണ്. അത് വ്യാജമായി ഉണ്ടാക്കാനാവില്ല. വാർത്തയിൽ വന്നത് പഴയ കാർഡാണ്, എങ്ങനെയാണ് അത് ചെയ്തത് എന്ന് അറിയില്ലെന്നും സഞ്ജയ് കൗൾ പറഞ്ഞു. മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാകുമോ എന്നത് തൻ്റെ പരിധിയിൽ അല്ലെന്ന് വ്യക്തമാക്കിയ സഞ്ജയ് കൗൾ വിഷയം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ടെന്നും പറഞ്ഞു.

വ്യാജ തിരിച്ചറിയൽ കാർഡ്; അന്വേഷിക്കാൻ ഡിജിപിക്ക് നിർദ്ദേശം നൽകിയെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർ
വ്യാജ ഐഡി കാർഡ് തട്ടിപ്പ് കോണ്‍ഗ്രസ് നേതൃത്വം അറിഞ്ഞ്, വി ഡി സതീശന്‍റെ പങ്ക് അന്വേഷിക്കണം: ഡിവൈഎഫ്ഐ

യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നതിനായി ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയൽ കാർഡ് വ്യാജമായി തയ്യാറാക്കി എന്ന വാർത്ത പുറത്ത് കൊണ്ടുവന്നത് റിപ്പോർട്ടർ ടിവിയാണ്. യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ചതിൻ്റെ തെളിവായി പരാതിക്കാർ എഐസിസിക്ക് കൈമാറിയ മൊബൈൽ ആപ്ലിക്കേഷനും മാതൃകാ വീഡിയോയും അടക്കമാണ് റിപ്പോർട്ടർ ടിവി വാർത്ത പുറത്ത് വിട്ടത്. രാഹുൽ ഗാന്ധിയുടെ തിരിച്ചറിയൽ കാർഡ് തയ്യാറാക്കുന്ന മാതൃക വീഡിയോ ഉൾപ്പെടെയാണ് പരാതിക്കാർ എഐസിസിക്ക് കൈമാറിയിരിക്കുന്നത്.

വ്യാജ തിരിച്ചറിയൽ കാർഡ്; അന്വേഷിക്കാൻ ഡിജിപിക്ക് നിർദ്ദേശം നൽകിയെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർ
വ്യാജ തിരിച്ചറിയൽ കാർഡ്: രാജ്യദ്രോഹക്കുറ്റം, പിന്നിൽ പാലക്കാട്ടെ കോൺഗ്രസ് എംഎൽഎയെന്ന് കെ സുരേന്ദ്രൻ

സിആർ കാർഡെന്ന ഈ ആപ്ലിക്കേഷനിലൂടെയാണ് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ തിരിച്ചറിയൽ കാർഡ് നിർമ്മിച്ചിരിക്കുന്നത്. തിരിച്ചറിയൽ കാർഡ് നിർമ്മിക്കാൻ ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ മാത്രം മതി. പേരും മേൽവിലാസവും ഉൾപ്പെടെ വിവരങ്ങൾ നൽകിയാൽ 5 മിനിറ്റിനകം യഥാർത്ഥ തിരിച്ചറിയൽ കാർഡിനെ വെല്ലുന്ന രീതിയില്‍ വ്യാജ കാർഡ് റെഡിയാകും.

വ്യാജ തിരിച്ചറിയൽ കാർഡ്; അന്വേഷിക്കാൻ ഡിജിപിക്ക് നിർദ്ദേശം നൽകിയെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർ
വ്യാജ തിരിച്ചറിയൽ കാർഡ്; നിർമ്മിക്കാൻ ഉപയോഗിച്ച മദർ തിരിച്ചറിയൽ കാർഡ് റിപ്പോർട്ടർ ടിവിക്ക്

ഇത് പിവിസി കാർഡിൽ പ്രിൻറ് എടുക്കാനും സാധിക്കും. ഇതേ മാതൃകയിൽ ആയിരക്കണക്കിന് തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് തയ്യാറാക്കിയെന്നാണ് കേരളത്തിലെ ചില യൂത്ത് കോൺഗ്രസ് നേതാക്കൾ പരാതി നൽകിയത്. ഇത്തരം കാർഡുകൾ ഉപയോഗിച്ച് പലരും വോട്ട് രേഖപ്പെടുത്തി എന്നും പരാതിയിൽ ആരോപിക്കുന്നു. ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പി ആർ കമ്പനിയാണ് വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ചതെന്നും പരാതിക്കാർ പറയുന്നുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com