നൂറനാട്ടെ മണ്ണെടുപ്പ്; ജിയോളജി വകുപ്പ് അനുമതി നൽകിയത് സെസ് റിപ്പോർട്ട് അവ​ഗണിച്ച്

2008 മുതൽ പ്രദേശത്ത് മണ്ണെടുക്കാനുള്ള നീക്കം നാട്ടുകാർ എതിർത്തിരുന്നു
നൂറനാട്ടെ മണ്ണെടുപ്പ്; ജിയോളജി വകുപ്പ് അനുമതി നൽകിയത് സെസ് റിപ്പോർട്ട് അവ​ഗണിച്ച്

ആലപ്പുഴ: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി നൂറനാട് മലകൾ ഇടിച്ച് മണ്ണ് എടുക്കുന്നതിന് ജിയോളജി വകുപ്പ് അനുമതി നൽകിയത് സെസ് റിപ്പോർട്ട് അവഗണിച്ച്. 2009ൽ സെന്റർ ഫോർ എർത്ത് സയൻസ് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലുളള റിപ്പോർട്ടിലാണ് മണ്ണെ‌ടുപ്പിന് അനുമതി നിഷേധിച്ചിരുന്നത്. ആറ് പഞ്ചായത്തുകളെ അടിസ്ഥാനമാക്കി നടത്തിയ പഠന റിപ്പോർട്ടിന്റെ പകർപ്പ് റിപ്പോർട്ടറിന് ലഭിച്ചു.

യന്ത്രവൽകൃത മണ്ണെടുപ്പ് അനുവദിക്കാനാവില്ല. മണ്ണെടുപ്പ് ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകിയിരുന്നു. നൂറനാട്, പാലമേൽ, താമരക്കുളം, വള്ളിക്കുന്നം, ചുനക്കര, തഴക്കര പഞ്ചയാത്തുകളെയാണ് പഠനത്തിൽ ഉൾപ്പെടുത്തിയത്. ഹൈക്കോടതി നിർദേശത്തെ തുടർന്നായിരുന്നു മേഖല കേന്ദ്രീകരിച്ചുള്ള പഠനം.

നൂറനാട്ടെ മണ്ണെടുപ്പ്; ജിയോളജി വകുപ്പ് അനുമതി നൽകിയത് സെസ് റിപ്പോർട്ട് അവ​ഗണിച്ച്
മണ്ണെടുപ്പ് നിർത്താന്‍ എഡിഎം നിർദ്ദേശം; നൂറനാട് സമരം തത്ക്കാലികമായി നിർത്തിവെച്ചു

എഡിഎമ്മിന്റെ നിർദേശപ്രകാരം മണ്ണെടുപ്പ് താത്ക്കാലികമായി നിർത്തിവെച്ചിരുന്നു. മണ്ണ് എടുക്കുന്നതില്‍ പ്രതിഷേധിച്ച് പ്രദേശവാസികള്‍ സമരം നടത്തി. പ്രതിഷേധത്തിൽ പങ്കെടുത്ത നൂറുകണക്കിനാളുകളെ പൊലീസ് ബലമായി അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. 2008 മുതൽ പ്രദേശത്ത് മണ്ണെടുക്കാനുള്ള നീക്കം നാട്ടുകാർ എതിർത്തിരുന്നു. ഹൈവേ നിർമ്മാണത്തിന്റെ പേരിൽ കൂട്ടിക്കൽ കൺസ്ട്രക്ഷൻസ് എന്ന കമ്പനിയാണ് നിലവിൽ മണ്ണെടുക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com