

കൊച്ചി: ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് കുരുക്കായി രണ്ടാംപ്രതി ജോബി ജോസഫിൻ്റെ മൊഴി. രണ്ടാംപ്രതി ജോബി ജോസഫിൻ്റെ മൊഴി രേഖപ്പെടുത്തി. അതിജീവിതയ്ക്ക് ഒരു പൊതി കൈമാറിയെന്ന് രണ്ടാംപ്രതി ജോബി ജോസഫ് പൊലീസിന് മൊഴി നൽകി. പൊതിയിൽ എന്താണെന്ന് അറിയില്ലായിരുന്നുവെന്നും രാഹുലിന്റെയും അതിജീവിതയുടെയും സുഹൃത്താണ് പൊതി തന്നുവിട്ടതെന്നും ജോബി പറഞ്ഞു.
ജോബിയെ അന്വേഷണ സംഘം ചോദ്യം ചെയ്തു. മുൻകൂർ ജാമ്യം ലഭിച്ച ശേഷമായിരുന്നു ചോദ്യം ചെയ്യൽ. ഫോൺ ഹാജരാക്കാൻ ജോബിക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ചോദ്യം ചെയ്യലിനെത്തിയപ്പോൾ ഫോൺ കൊണ്ടുവന്നില്ലയെന്നും ഫോൺ ഹാജരാക്കിയില്ലെങ്കിൽ ജാമ്യം റദ്ദാക്കാനുള്ള നടപടിയെടുക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നീക്കം.
ഗർഭചിദ്രത്തിനുള്ള ഗുളിക കൈമാറിയത് ജോബിയെന്നായിരുന്നു അതിജീവിത പൊലീസിന് മൊഴി നൽകിയിരുന്നത്. അതേസമയം, ബലാത്സംഗക്കേസ് പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി അതിജീവിതയെ കഴിഞ്ഞ ദിവസം കക്ഷിചേര്‍ത്തിരുന്നു. മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് ആവശ്യപ്പെട്ട് അതിജീവിത മറുപടി സത്യവാങ്മൂലം നല്‍കുമെന്ന് അറിയിച്ചു. ഇതിനായി കോടതി രണ്ടാഴ്ചയാണ് സമയം നല്‍കിയത്. രാഹുലിൻ്റെ അറസ്റ്റ് തടഞ്ഞ നടപടി കോടതി ഈ മാസം 21 വരെ നീട്ടിയിരുന്നു.
അതേസമയം താന്‍ നല്‍കിയ പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ ചോദ്യം ചെയ്യാന്‍ പൊലീസ് തയ്യാറാകുന്നില്ലെന്ന് കേസിലെ അതിജീവിതയുടെ ഭര്‍ത്താവ് ആരോപിച്ചിരുന്നു. കുടുംബപ്രശ്നത്തില്‍ ഇടപെടാനെന്ന് പറഞ്ഞ് എത്തിയ രാഹുല്‍ തന്റെ കുടുംബ ജീവിതം തകര്‍ത്തുവെന്നും യുവാവ് ആരോപിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയെങ്കിലും തുടര്‍ നടപടി ഉണ്ടായില്ലെന്നും യുവാവ് പറഞ്ഞിരുന്നു. രാഹുലിന്റെ എംഎല്‍എ സ്ഥാനമാണ് കോണ്‍ഗ്രസ് ആദ്യം രാജിവെപ്പിക്കേണ്ടതെന്നും യുവാവ് ആവശ്യപ്പെട്ടു. തനിക്കും നീതി കിട്ടണമെന്നും അദ്ദേഹം പറഞ്ഞു.
Content Highlight : Second accused Joby Joseph's statement implicates MLA in Rahul Mamkootathil rape case. Joby Joseph gave a statement to the police that he handed over a package to the survivor. Joby said that he did not know what was in the package and that a friend of Rahul and the survivor gave him the package.