യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; വിവിധ ട്രെയിനുകൾ റദ്ദാക്കി, രണ്ട് ട്രെയിനുകൾ വഴിതിരിച്ചു വിടും

ഈ മാസം 18, 19 തീയതികളിൽ 8 ട്രെയിനുകൾ പൂർണമായും 12 ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി. രണ്ട് ട്രെയിനുകൾ വഴിതിരിച്ചു വിടാനും തീരുമാനമായി.
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; വിവിധ ട്രെയിനുകൾ റദ്ദാക്കി, രണ്ട് ട്രെയിനുകൾ വഴിതിരിച്ചു വിടും

കൊച്ചി: പുതുക്കാട് പാലത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഈ മാസം 18, 19 തീയതികളിൽ 8 ട്രെയിനുകൾ പൂർണമായും 12 ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി. രണ്ട് ട്രെയിനുകൾ വഴിതിരിച്ചു വിടാനും തീരുമാനമായി.

റദ്ദാക്കിയ ട്രെയിനുകൾ

 • നവംബർ 18

മംഗളുരു - തിരുവനന്തപുരം മാവേലി

എറണാകുളം - ഷൊർണൂർ മെമു

എറണാകുളം - ഗുരുവായൂർ എക്സ്പ്രസ്

 • നവംബർ 19

ഗുരുവായൂർ - എറണാകുളം എക്സ്പ്രസ്

എറണാകുളം - കോട്ടയം എക്സ്പ്രസ്

കോട്ടയം - എറണാകുളം എക്സ്പ്രസ്

തിരുവനന്തപുരം - മംഗളുരു മാവേലി

ഷൊർണൂർ - എറണാകുളം മെമു

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍

 • നവംബർ 17ന് നിസാമുദ്ദീൻ - എറണാകുളം സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ഷൊർണൂർ വരെ മാത്രം (22656)

 • നവംബർ 17ന് ചെന്നൈ എഗ്മോർ - ഗുരുവായൂർ എക്സ്പ്രസ് എറണാകുളം വരെ മാത്രം (16127)

 • നവംബർ 17ന് അജ്മിർ ജംഗ്ഷൻ - എറണാകുളം മറുസാഗർ എക്സ്പ്രസ് തൃശ്ശൂരിൽ യാത്ര അവസാനിപ്പിക്കും (12978)

 • നവംബർ 18ന് ഗുരുവായൂർ - ചെന്നൈ എഗ്മോർ എക്സപ്രസ് എറണാകുളത്ത് നിന്ന് പുറപ്പെടും (16128)

 • നവംബർ 18ന് മംഗളൂരു - തിരുവനന്തപുരം മലബാർ എക്സ്പ്രസ് ഷൊർണൂർ വരെ മാത്രം (16630)

 • നവംബർ 18ന് തിരുവനന്തപുരം സെൻട്രൽ - ഗുരുവായൂർ ഇന്റർസിറ്റി എക്സ്പ്രസ് എറണാകുളത്ത് യാത്രാ അവസാനിപ്പിക്കും (16342)(16342)‌

 • നവംബർ 18ന് കാരക്കൽ-എറണാകുളം എക്‌സ്പ്രസ് പാലക്കാട് യാത്രാ അവസാനിപ്പിക്കും (16187)

 • നവംബർ 18ന് മധുര ജംഗ്ഷൻ-ഗുരുവായൂർ എക്സ്പ്രസ് ആലുവയില്‍ യാത്രാ അവസാനിപ്പിക്കും (16327)

 • നവംബർ 19ന് ഗുരുവായൂർ - തിരുവനന്തപുരം സെൻട്രൽ ഇന്റർസിറ്റി എക്സ്പ്രസ് എറണാകുളത്ത് നിന്ന് സർവീസ് ആരംഭിക്കും (16341)

 • നവംബർ 19ന് ഗുരുവായൂർ - മധുര എക്സ്പ്രസ് ആലുവയില്‍ യാത്രാ അവസാനിപ്പിക്കും (16328)

 • നവംബർ 19ന് എറണാകുളം - കാരക്കൽ എക്സ്പ്രസ്, 20 ന് (01.40 മണി) പാലക്കാട് നിന്ന് സർവീസ് ആരംഭിക്കും (16188)

 • നവംബർ 20ന് തിരുവനന്തപുരം - മംഗളൂരു മലബാർ എക്സപ്രസ് ഷൊർണൂറിൽ നിന്ന് പുറപ്പെടും (16629)

സമയം മാറ്റിയത്

നവംബർ 18ന് മംഗളുരു തിരുവനന്തപുരം എക്സ്പ്രസ് രാത്രി 9:25 ന് മംഗളുരുവിൽ നിന്ന് പുറപ്പെടും

Related Stories

No stories found.
logo
Reporter Live
www.reporterlive.com