ആലുവ ബലാത്സംഗക്കൊല; പ്രതിക്ക് വധശിക്ഷയ്ക്ക് പുറമെ 7.20 ലക്ഷം രൂപ പിഴയും; വിധി വിശദാംശങ്ങള്‍ ഇങ്ങനെ

ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകം അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമെന്ന് കോടതി
ആലുവ ബലാത്സംഗക്കൊല; പ്രതിക്ക് വധശിക്ഷയ്ക്ക് പുറമെ 7.20 ലക്ഷം രൂപ പിഴയും; വിധി വിശദാംശങ്ങള്‍ ഇങ്ങനെ

കൊച്ചി: ആലുവയില്‍ അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ അസഫാഖ് ആലമിന് വധശിക്ഷക്ക് പുറമെ പിഴശിക്ഷയും കോടതി ചുമത്തി. 11 വകുപ്പുകളിലായി 7,20,000 രൂപ പ്രതി പിഴ നല്‍കണം. സമാനതകളില്ലാത്ത ക്രൂരതയാണ് അസഫാഖ് ആലം ചെയ്തതെന്നാണ് വിധിയിലെ നിരീക്ഷണം. പ്രതി പ്രായത്തിന്റെ ആനുകൂല്യം അര്‍ഹിക്കുന്നില്ല. കുറ്റകൃത്യം പ്രതി ആവര്‍ത്തിക്കില്ലെന്ന് ഉറപ്പില്ലെന്നും വിചാരണ കോടതി ജഡ്ജി കെ സോമന്റെ വിധിന്യായത്തില്‍ പറയുന്നു.

ആലുവ ബലാത്സംഗക്കൊല; പ്രതിക്ക് വധശിക്ഷയ്ക്ക് പുറമെ 7.20 ലക്ഷം രൂപ പിഴയും; വിധി വിശദാംശങ്ങള്‍ ഇങ്ങനെ
മകൾക്ക് നീതി ലഭിച്ചു, എല്ലാവരും ഒപ്പം നിന്നു, നന്ദി: ആലുവയില്‍ കൊല്ലപ്പെട്ട കുട്ടിയുടെ മാതാപിതാക്കൾ

അസഫാഖ് ആലമിന് വധശിക്ഷ നല്‍കിയ വിചാരണ കോടതി വിധിയുടെ വിശദാംശങ്ങള്‍ ഇങ്ങനെയാണ്. പ്രതി അസഫാക് ആലം ശിക്ഷയില്‍ ഇളവ് അര്‍ഹിക്കുന്നില്ല. പ്രതിക്ക് മാനസാന്തര സാധ്യതയില്ല. പ്രതി കുറ്റകൃത്യം ആവര്‍ത്തിക്കില്ല എന്ന് ഉറപ്പില്ല. ക്രൂരതയില്‍ ഏറ്റവും ഉയര്‍ന്ന ക്രൂരതയാണ് പ്രതി നടത്തിയത്. ക്രൂരമായ മാനസികാവസ്ഥയുടെ തെളിവാണ് മൃതദേഹത്തിനെതിരായ ആക്രമണം. കുറ്റകൃത്യം സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ചു. സംഭവം കേരളത്തെ മാനസികമായി ബാധിച്ചു. പരമാവധി ശിക്ഷ നല്‍കാന്‍ കോടതിക്ക് ചുമതലയുണ്ട്. സുപ്രീം കോടതി പറഞ്ഞ മാനദണ്ഡങ്ങളുടെ പരിധിയില്‍ ഈ കൊലപാതക കേസും വരും. ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകം അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്നും വിചാരണ കോടതി വിധിയില്‍ പറയുന്നു.

ആലുവ ബലാത്സംഗക്കൊല; പ്രതിക്ക് വധശിക്ഷയ്ക്ക് പുറമെ 7.20 ലക്ഷം രൂപ പിഴയും; വിധി വിശദാംശങ്ങള്‍ ഇങ്ങനെ
ആലുവ ബലാത്സംഗക്കൊല; പ്രതി അസഫാഖ് ആലത്തിന് വധശിക്ഷ

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 302 വകുപ്പ് അനുസരിച്ച് കൊലപാതകത്തിന് വധശിക്ഷ. 376 2 ജെ വകുപ്പ് അനുസരിച്ച് സമ്മതം നല്‍കാന്‍ പ്രായപൂർത്തിയാകാത്ത കുട്ടിയെ ബലാത്സംഗം ചെയ്തതിന് ജീവപര്യന്തം. 377 അനുസരിച്ച് പ്രകൃതിവിരുദ്ധ ലൈംഗികതയ്ക്ക് ജിവപര്യന്തം. പോക്‌സോ നിയമത്തിലെ അഞ്ച് ഐ, അഞ്ച് എല്‍, അഞ്ച് എം വകുപ്പുകളിലും ജീവപര്യന്തം. ജീവപര്യന്തമെന്നാല്‍ ജീവിതാവസാനം വരെ ജയിലില്‍ കിടക്കണം. അഞ്ച് വകുപ്പുകളിലും ഓരോ ലക്ഷം രൂപ പിഴയും നല്‍കണം. ഇന്ത്യന്‍ ശിക്ഷാനിയമം 328, 364, 366 എ, 367 വകുപ്പുകള്‍ അനുസരിച്ച് പത്ത് വര്‍ഷം വീതം തടവും 25,000 രൂപ വീതം പിഴയും. 11 വകുപ്പുകളിലായി ആകെ 7.20 ലക്ഷം രൂപ പിഴയൊടുക്കണം. ഇത് അഞ്ചുവയസുകാരിയുടെ കുടുംബത്തിന് നല്‍കണമെന്നും എറണാകുളം പ്രത്യേക പോക്‌സോ കോടതി വിധിയില്‍ പറയുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com