കുസാറ്റ് വിദ്യാര്ത്ഥി യൂണിയന് എസ്എഫ്ഐക്ക്

ചെയര്മാനായി റിതിന് ഉദയന് വിജയിച്ചു.

dot image

കൊച്ചി: കൊച്ചി സര്വകലാശാല യൂണിയന് തിരഞ്ഞെടുപ്പില് വിജയിച്ച് എസ്എഫ്ഐ. 15ല് 13 സീറ്റുകളിലാണ് എസ്എഫ്ഐ വിജയിച്ചത്. യൂണിയനില് രണ്ട് വൈസ് ചെയര്പേഴ്സണ്മാരും രണ്ട് ജോയിന്റ് സെക്രട്ടറിമാരും ഉണ്ട്. ഇതില് ഓരോന്ന് വീതം കെഎസ്യു വിജയിച്ചു.

ചെയര്മാനായി റിതിന് ഉദയന്, ജനറല് സെക്രട്ടറിയായി അഭിഷേക് ഇ ഷാജി, ട്രഷററായി എ അശ്വിന്, വൈസ് ചെയര്മാനായി റിന്ഷാന്, ജോയിന്റ് സെക്രട്ടറിയായി ദീക്ഷിത് സരേഷ് ഇയ്യാനി എന്നിവരാണ് പ്രധാന പദവികളിലേക്ക് വിജയിച്ച എസ്എഫ്ഐക്കാര്. വൈസ് ചെയര്മാനായി പി എം സഹല, ജോയിന്റ് സെക്രട്ടറിയായി എലിസബത്ത് തോമസ് എന്നിവരാണ് വിജയിച്ച കെഎസ്യുക്കാര്.

ആര്ട്സ്, സ്പോര്ട്സ്, ലിറ്ററേച്ചര് ക്ലബ്ബ്, ടെക്നിക്കല് അഫയേഴ്സ്, എന്വയോണ്മെന്റല് അഫയേഴ്സ്, അക്കാദമിക് അഫയേഴ്സ്, സ്റ്റുഡന്റസ് വെല്ഫയര്, ഓഫീസ് അഫയേഴ്സ് സെക്രട്ടറി സ്ഥാനങ്ങളും എസ്എഫ്ഐ നേടി.

dot image
To advertise here,contact us
dot image