
തിരുവനന്തപുരം: കേരളീയം പരിപാടിയില്‍ ആദിവാസികളെ പ്രദര്‍ശന വസ്തുക്കളാക്കിയെന്ന വിവാദത്തില്‍ മന്ത്രി കെ രാധാകൃഷ്ണന്റെ പ്രതികരണത്തോട് സിപിഐഎം നേതൃത്വത്തിന് അതൃപ്തി. തദ്ദേശീയ ജനതയെ പ്രദര്‍ശന വസ്തു ആക്കരുതെന്ന പരാമര്‍ശത്തിലാണ് അതൃപ്തി. മന്ത്രി വസ്തുത മനസ്സിലാക്കി പ്രതികരിക്കണമായിരുന്നുവെന്നാണ് നേതാക്കളുടെ പക്ഷം.
റിപ്പബ്ലിക് പരേഡില്‍ ഇത്തരം കലാരൂപങ്ങള്‍ പ്രദര്‍ശിപ്പിക്കാറുണ്ട്. മന്ത്രി അത് മനസ്സിലാക്കണമായിരുന്നു. കേരളീയത്തെ വിമര്‍ശിക്കാനുള്ള നീക്കം മന്ത്രി തിരിച്ചറിയണമായിരുന്നുവെന്നും നേതാക്കള്‍ വിമര്‍ശിക്കുന്നു. ആദിവാസികളെ ഷോക്കേസ് ചെയ്യുന്നതിനോട് വ്യക്തിപരമായി തനിക്ക് എതിര്പ്പാണെന്നായിരുന്നു വിവാദത്തില്‍ മന്ത്രി പ്രതികരിച്ചത്.
കൊടിസുനിയും സംഘവും ഏറ്റുമുട്ടിയത് പദ്ധതിയിട്ട്; മാസങ്ങള്‍ നീണ്ട പ്ലാനിംഗ്'അത് താന്‍ കണ്ടിട്ടില്ല. കാര്യം അറിഞ്ഞ വേളയില്‍ തന്നെ സാംസ്കാരിക വകുപ്പുമായി ബന്ധപ്പെട്ടിരുന്നു. നിരുപദ്രവം ആയിട്ടാണ് അവര്‍ ചെയ്തത്. എന്റെ വ്യക്തിപരമായ കാഴ്ചപ്പാട് ആദിവാസി ജനവിഭാഗം പ്രദര്‍ശന വസ്തു അല്ല എന്നത് തന്നെയാണ്. ഷോകേസ് വയ്ക്കേണ്ട ഒന്നല്ല ആദിവാസികള്‍. തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ ഫോക്ലോര് അക്കാദമി പരിശോധിക്കണം.' എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
ഗോത്ര ജനതയെ പ്രദര്‍ശന വസ്തുവാക്കുന്നതിനോട് യോജിപ്പില്ലെന്ന് മന്ത്രി പി പ്രസാദും പറഞ്ഞിരുന്നു. ആരെയും പ്രദര്‍ശന വസ്തുവാക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളീയം പരിപാടിയില്‍ ആദിവാസികളെ പ്രദര്‍ശന വസ്തുക്കളാക്കി എന്ന ആരോപണത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി.
താനതു കണ്ടില്ല. അത്തരത്തില്‍ പ്രദര്‍ശന വസ്തുവാക്കിയിട്ടില്ലെന്നാണ് മനസ്സിലായത്. വിഷയം പരിശോധിക്കുമെന്ന് ഫോക് ലോര്‍ അക്കാദമി ചെയര്മാന് പറഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.