
തിരുവനന്തപുരം: ജനങ്ങൾക്ക് സഹകരണ മേഖലയെ വിശ്വാസമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. രാഷ്ട്രീയ പാർട്ടികളാണ് ഇതിൽ ഇടപെടുന്നത് എന്നതാണ് ആ വിശ്വാസത്തിന്റെ അടിസ്ഥാനം. ഈ മേഖലയിൽ മാന്യതയും സത്യസന്ധതയും കാത്തു സൂക്ഷിക്കണം. തെറ്റുകാർ ശിക്ഷിക്കപ്പെടണമെന്നും ഇ പി ജയരാജൻ പറഞ്ഞു.
ചിലർ പിടിച്ചുപറി നടത്തിയാൽ എല്ലാവരും പിടിച്ചുപറിക്കാരാകുമോയെന്ന് ജയരാജൻ ചോദിച്ചു. ഏത് അന്വേഷണത്തെയും എതിർത്തിട്ടില്ല. രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള ദുരുദേശത്തെയാണ് എതിർക്കുന്നത്.
മൂന്നാറിൽ പ്രശ്നങ്ങൾ ഉണ്ടാവാൻ സാധ്യതയില്ല, എല്ലാം ശാന്തമായി പരിഹരിക്കും. അവിടുത്തെ കൃഷികാർക്ക് ഉത്ക്കണ്ഠയും ഭയവുമുണ്ട്. അത് പരിഹരിക്കാൻ സാധിക്കും. മൂന്നാറിൽ നിയമം നടപ്പിലാകും. ജനങ്ങൾ അതിനെ സ്വാഗതം ചെയ്തു. എം എം മണി പറയുന്നത് അവിടുത്തെ കാര്യം. നേരിട്ട് കാണുമ്പോൾ അദ്ദേഹത്തിന് തോന്നുന്ന കാര്യങ്ങൾ പറയും. അതൊക്കെ പ്രശ്ന പരിഹാരത്തിനുള്ള സന്ദേശമാണ്. കൃഷിക്കാരുടെ പക്ഷത്താണ് ഞങ്ങൾ. ഇടുക്കിയിൽ ശാന്തമായ അന്തരീക്ഷം ഉണ്ടാവുമെന്നും ജയരാജൻ പറഞ്ഞു.