'എന്ഡിഎ ഘടകകക്ഷിയായ ജെഡിഎസിന് രാഷ്ട്രീയ സംരക്ഷണം നല്കുന്നത് സിപിഐഎം'; വി ഡി സതീശന്

മുഖ്യമന്ത്രിയുടെയും എല്ഡിഎഫ് നേതൃത്വത്തിന്റെയും മൗനം ദുരൂഹമെന്ന് വി ഡി സതീശന്

dot image

കൊച്ചി: എന്ഡിഎ ഘടകകക്ഷിയായ ജെഡിഎസിന് രാഷ്ട്രീയ സംരക്ഷണം നല്കി എല്ഡിഎഫില് ഉറപ്പിച്ച് നിര്ത്തിയിരിക്കുന്നത് സിപിഐഎമ്മാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. കേന്ദ്ര ഏജന്സി അന്വേഷിക്കുന്ന കേസുകള് ഡെമോക്ലീസിന്റെ വാള് പോലെ തലയ്ക്ക് മുകളില് നില്ക്കുമ്പോള് ജെഡിഎസിനെതിരെ ഒന്നും ചെയ്യാന് കഴിയാത്ത ഗതികേടിലാണ് മുഖ്യമന്ത്രിയും സിപിഐഎം നേതൃത്വവും എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. തിരുവനന്തപുരത്ത് വച്ച് നടന്ന് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയ തലത്തില് ബിജെപി സഖ്യത്തിന്റെ ഭാഗമായ ജെഡിഎസിന്റെ മന്ത്രി കഴിഞ്ഞ ദിവസം ചേര്ന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിലും പങ്കെടുത്തു. കേരളത്തില് എന്ഡിഎ-എല്ഡിഎഫ് സഖ്യകക്ഷി ഭരണം തന്നെയാണ് നടക്കുന്നതെന്നും വി ഡി സതീശൻ പറഞ്ഞു. ബിജെപി നേതൃത്വം നല്കുന്ന എന്ഡിഎ മുന്നണിയില് ചേര്ന്നതായി ജെഡിഎസ് പ്രഖ്യാപനം വന്ന് ഒരാഴ്ചയായിട്ടും മുഖ്യമന്ത്രിയും എല്ഡിഎഫ് നേതൃത്വവും മൗനം തുടരുന്നത് ദുരൂഹമാണ്. എന്ഡിഎ സഖ്യകക്ഷിയായ ജെഡിഎസ് ഏത് സാഹചര്യത്തിലാണ് എല്ഡിഎഫിലും മന്ത്രിസഭയിലും തുടരുന്നതെന്ന് വ്യക്തമാക്കാന് മുഖ്യമന്ത്രിയും സിപിഐഎം നേതൃത്വവും തയാറാകണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.

സംഘപരിവാര് വിരുദ്ധ നിലപാടില് അല്പമെങ്കിലും ആത്മാര്ഥതയുണ്ടെങ്കില് ജെഡിഎസിനെ എല്ഡിഎഫില് നിന്ന് പുറത്താക്കണം. എന്ഡിഎയ്ക്കൊപ്പം ചേര്ന്ന ജെഡിഎസിനെ മുന്നണിയില് നിന്ന് പുറത്താക്കിയിട്ട് വേണം സിപിഐഎം നേതാക്കള് സംഘപരിവാര് വിരുദ്ധത സംസാരിക്കാന്. ഇതിനുള്ള ആര്ജ്ജവം കേരളത്തിലെ മുഖ്യമന്ത്രിക്കും സിപിഐഎം നേതൃത്വത്തിനും ഉണ്ടോയെന്ന് മാത്രമെ ഇനി അറിയേണ്ടതുള്ളൂവെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

dot image
To advertise here,contact us
dot image