കോഴിക്കോട് മെഡിക്കൽ കോളജിൽ നിയമന തട്ടിപ്പ്; യൂണിയൻ നേതാവ് കൈക്കൂലി വാങ്ങി, പൊലീസിൽ പരാതി

മെഡിക്കൽ കോളജ് ജീവനക്കാരനായ സിദ്ദിഖിനെതിരെയാണ് പരാതി. പതിനായിരം രൂപ മുതൽ അമ്പതിനായിരം രൂപ വരെ കൈക്കൂലി വാങ്ങിയെന്ന് പരാതിക്കാർ പറയുന്നു.

dot image

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ നിയമന തട്ടിപ്പ് നടന്നെന്ന് ആരോപണം. കരാർ നിയമനത്തിന് യൂണിയൻ നേതാവ് കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. മെഡിക്കൽ കോളജ് ജീവനക്കാരനായ സിദ്ദിഖിനെതിരെയാണ് പരാതി. പതിനായിരം രൂപ മുതൽ അമ്പതിനായിരം രൂപ വരെ കൈക്കൂലി വാങ്ങിയെന്ന് പരാതിക്കാർ പറയുന്നു. കോഴിക്കോട് കുന്ദമംഗലം പൊലീസിലും താമരശ്ശേരി പൊലീസിലും ഇതുമായി ബന്ധപ്പെട്ട് പരാതി നൽകിയിട്ടുണ്ട്.

അറ്റൻഡർ , ക്ലർക്ക് , സ്വീപ്പർ തസ്തികയിലേക്കുള്ള നിയമനത്തിലാണ് ആരോപണം ഉയർന്നിരിക്കുന്നത്. ഏപ്രിൽ മാസത്തിലാണ് നിയമനം നൽകാമെന്ന് പറഞ്ഞ് പണം വാങ്ങിയത്. ആശുപത്രി വികസന സമിതി നടത്തുന്ന കരാർ നിയമനങ്ങളുടെ പേരിലാണ് തട്ടിപ്പ് നടന്നതായി ആരോപണം ഉയർന്നിരിക്കുന്നത്.

റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

dot image
To advertise here,contact us
dot image