മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധം; കോഴിക്കോട് നിപ ജാഗ്രത തുടരും

നിലവില്‍ ഐസൊലേഷനില്‍ കഴിയുന്നവര്‍ 21 ദിവസം തുടരണം
മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധം; കോഴിക്കോട് നിപ ജാഗ്രത തുടരും

കോഴിക്കോട്: നിപ ജാഗ്രത തുടരും. മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമെന്ന് വിദഗ്ധ സമിതി അറിയിച്ചു. നിയന്ത്രണം പൂര്‍ണമായും പിന്‍വലിക്കാന്‍ ആയിട്ടില്ലെന്നും പുതിയ നിര്‍ദേശങ്ങള്‍ പത്ത് ദിവസം ബാധകമാണെന്നും സമിതി നിര്‍ദേശിച്ചു.

നിലവില്‍ ഐസൊലേഷനില്‍ കഴിയുന്നവര്‍ 21 ദിവസം തുടരണം. സമ്പര്‍ക്കപ്പട്ടികയിലുള്ള 915 പേരാണ് ഐസൊലേഷനിലുള്ളത്. ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും വിദഗ്ധ സമിതി വ്യക്തമാക്കി.

നിപ ഭീതിയില്‍ സെപ്തംബര്‍ 14 ന് അടച്ച ജില്ലയിലെ സ്‌കൂളുകള്‍ ഇന്ന് രാവിലെ മുതല്‍ പ്രവര്‍ത്തിച്ചുതുടങ്ങി. മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമായും കരുതാന്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശമുണ്ട്. കണ്ടയിന്‍മെന്റ് സോണുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി തുടരും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com