താനൂര് ലഹരി മരുന്ന് കേസ്; താമിര് ജിഫ്രിക്കൊപ്പം ഡാന്സാഫ് കസ്റ്റഡിയിലെടുത്ത ജാബിറിന് ജാമ്യം

മറ്റ് മൂന്ന് പേരുടെ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കുന്നതിനായി മാറ്റി

dot image

കൊച്ചി: താനൂര് ലഹരി മരുന്ന് കേസില് ഡാന്സാഫ് കസ്റ്റഡിയിലെടുത്ത ജാബിറിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. താനൂരില് കസ്റ്റഡിയില് മരിച്ച താമിര് ജിഫ്രിക്കൊപ്പം അറസ്റ്റ് ചെയ്യപ്പെട്ടയാളാണ് ജാബിര്. മറ്റ് മൂന്ന് പേരുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഉച്ചയ്ക്ക് ശേഷം പരിഗണിക്കും.

ലഹരി നിരോധന നിയമപ്രകാരം ആണ് ഇവര്ക്കെതിരെ കേസ് ചുമത്തിയിരുന്നത്. ഡാന്സാഫ് ടീം അന്യായമായാണ് കസ്റ്റഡിയില് എടുത്തതെന്നായിരുന്നു ജാബിര് ഉള്പ്പടെയുള്ളവര് കോടതിയില് വാദിച്ചത്. ജുഡീഷ്യല് കസ്റ്റഡി അവസാനിപ്പിക്കണമെന്നും ജാമ്യം നല്കണമെന്നും ഹര്ജിയില് ആവശ്യപ്പെട്ടിരുന്നു.

ഇതിനിടെ താനൂര് കസ്റ്റഡി കൊലപാതക കേസില് സിബിഐ ഒന്നാം ഘട്ട അന്വേഷണം പൂര്ത്തിയാക്കി. അന്വേഷണവുമായി ബന്ധപ്പെട്ട പ്രാഥമിക നടപടികളാണ് പൂര്ത്തിയാക്കിയത്. കസ്റ്റഡിയില് കൊല്ലപ്പെട്ട താമിര് ജിഫ്രിയുടെ സഹോദരന് ഹാരിസ് ജിഫ്രിയുടെ മൊഴി സിബിഐ സംഘം രേഖപ്പെടുത്തിയിരുന്നു. താനൂര് പൊലീസ് ക്വാര്ട്ടേഴ്സിലും ആലുങ്ങലിലും സിബിഐ സംഘം പരിശോധന നടത്തി.

റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

dot image
To advertise here,contact us
dot image