കരിപ്പൂരിൽ പകൽ സമയമുളള വിമാന സർവീസുകൾ പുനരാരംഭിച്ചു

ജനുവരിയിലാണ് പകൽ 10 മുതൽ വൈകീട്ട് ആറുവരെ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്

dot image

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ പകൽസമയം നിയന്ത്രണമേർപ്പെടുത്തിയിരുന്ന വിമാന സർവീസുകൾ പുനരാരംഭിച്ചു. എട്ടു മാസത്തിനു ശേഷമാണ് പകൽ നിയന്ത്രണം നീക്കിയത്. റൺവേ റീ കാർപെറ്റിങ് പ്രവൃത്തികൾക്കായാണ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്.

ഒക്ടോബറിൽ തുടങ്ങുന്ന ശൈത്യകാല ഷെഡ്യൂളിൽ ഉൾപ്പെടുത്തിയാകും പകൽ പൂർണതോതിൽ സർവീസുകൾ പുനരാരംഭിക്കുക. ജനുവരിയിലാണ് പകൽ 10 മുതൽ വൈകീട്ട് ആറുവരെ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. അതേസമയം, റൺവേയിലെ നിയന്ത്രണം നീക്കിയതിനാൽ വൈകിയെത്തുന്നതും മറ്റു വിമാനത്താവളങ്ങളിൽ നിന്ന് തിരിച്ചുവിടുന്നതുമായ വിമാനങ്ങൾക്ക് പകൽ ഇറങ്ങാൻ തടസ്സമുണ്ടാകില്ല.

dot image
To advertise here,contact us
dot image