ലീഗിന്റെ സ്ഥാനാര്ത്ഥികളെ കുറിച്ച് ഇപ്പോള് കേള്ക്കുന്നതെല്ലാം അഭ്യൂഹങ്ങള്;പി കെ കുഞ്ഞാലിക്കുട്ടി

'മന്ത്രിസഭ പുനഃസംഘടന കൊണ്ടൊന്നും സംസ്ഥാന സര്ക്കാര് രക്ഷപ്പെടാന് പോവുന്നില്ല. '

dot image

മലപ്പുറം: മുസ്ലിം ലീഗിന്റെ പാര്ലമെന്റ് സ്ഥാനാര്ത്ഥികളെ കുറിച്ച് ഇപ്പോള് കേള്ക്കുന്നതെല്ലാം കേവലം അഭ്യൂഹങ്ങളാണെന്ന് ദേശീയ ജനറല് സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. എന്നാല് മുസ്ലിം ലീഗ് തിരഞ്ഞെടുപ്പിന് സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിസഭ പുനഃസംഘടന കൊണ്ടൊന്നും സംസ്ഥാന സര്ക്കാര് രക്ഷപ്പെടാന് പോവുന്നില്ല. അത്തരം മുട്ടുശാന്തി കൊണ്ടൊന്നും കാര്യമില്ല. ക്ഷേമ പദ്ധതികള് ഇഴഞ്ഞുനീങ്ങുകയോ നിലച്ചിരിക്കുകയോ ആണ്. ഇനി രക്ഷപ്പെടാനാവില്ല. വരുമാനം ഉണ്ടാവുന്നുമില്ല, ഉള്ളത് പിരിക്കാനാവുന്നുമില്ല. സര്ക്കാര് ആകെ അവതാളത്തിലാണ്. എന്തു ചികിത്സ നല്കിയാലും ഫലിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സോളാര് കേസ് അടഞ്ഞ അധ്യായമാണ്. ഇനി അന്വേഷിക്കുന്നതില് കാര്യമില്ല. അങ്ങനെ ഒരു കേസെ ഇല്ലെന്ന് അന്വേഷണത്തില് വ്യക്തമായതാണ്. ഗൂഢാലോചനയെ കുറിച്ച് അന്വേഷണം വേണമോ എന്ന ചോദ്യത്തോട് ഇങ്ങനെയായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുപടി.

dot image
To advertise here,contact us
dot image