
തിരുവനന്തപുരം: തനിക്കെതിരെയുള്ള വിജിലന്സ് അന്വേഷണത്തില് ആശങ്കയില്ലെന്ന് കെപിസിസി അദ്ധ്യക്ഷന് കെ സുധാകരന്. വ്യക്തി ജീവിതത്തില് കറ ഇല്ലെന്ന് തെളിയിക്കാന് കഴിയുന്ന സാഹചര്യമുണ്ടായി എന്നും അദ്ദേഹം പറഞ്ഞു.
സ്കൂള് വാങ്ങാന് കഴിഞ്ഞില്ല. എന്നാല് പിരിച്ച പണത്തിന്റെ കൃത്യം കണക്കുണ്ട്. പണം എല്ലാവര്ക്കും മടക്കി നല്കിയിട്ടുണ്ടെന്നും രേഖകള് എല്ലാം കൃത്യമായി സമര്പ്പിച്ചിട്ടുണ്ടെന്നും സുധാകരന് പറഞ്ഞു.
പ്രശാന്ത് ബാബു രാഷ്ട്രീയ ചട്ടുകമായി പ്രവര്ത്തിക്കുകയാണ്. സോളാര് കേസില് കോണ്ഗ്രസില് ഭിന്നാഭിപ്രായമില്ല. ഗൂഢാലോചനയുണ്ടെന്ന് സിബിഐ കണ്ടെത്തിയിട്ടുണ്ട്. ഗൂഢാലോചന അന്വേഷിക്കേണ്ട ഉത്തരവാദിത്തം സിബിഐക്കാണെന്നും സുധാകരന് കൂട്ടിച്ചേര്ത്തു.