തൃശൂരില്‍ പൊലീസുകാരനെ വെട്ടി പരിക്കേല്പിച്ച സംഭവം; പ്രതികൾ പിടിയിൽ

ഇന്നലെ വൈകുന്നേരം ഏഴ് മണിയോടെയാണ് ചേർപ്പ് സ്റ്റേഷനിലെ സിപിഒയും ഡ്രൈവറുമായ സുനിലിന് വെട്ടേറ്റത്
തൃശൂരില്‍ പൊലീസുകാരനെ വെട്ടി പരിക്കേല്പിച്ച സംഭവം; പ്രതികൾ പിടിയിൽ

തൃശൂര്‍: ചൊവ്വൂരില്‍ പൊലീസുകാരനെ വെട്ടി പരിക്കേല്പിച്ച പ്രതികൾ പിടിയിൽ. ചൊവ്വൂര്‍ സ്വദേശി ജിനോ ജോസ്, സഹോദരൻ മെജോ ജോസ്, സുഹൃത്ത് അനീഷ് എന്നിവരാണ് പിടിയിലായത്.

ആക്രമണത്തിന് ശേഷം പ്രതികൾ ഓടി രക്ഷപെട്ടിരുന്നു. തുടർന്ന് ദേശീയപാത തൃശൂര്‍ നന്ദിക്കരയില്‍ വെച്ച് ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് പ്രതികളെ ചേർപ്പ് പൊലീസ് പിടികൂടിയത്.

ഇന്നലെ വൈകുന്നേരം ഏഴ് മണിയോടെയാണ് ചേർപ്പ് സ്റ്റേഷനിലെ സിപിഒയും ഡ്രൈവറുമായ സുനിലിന് വെട്ടേറ്റത്. സുനിലിനെ കൂടാതെ രണ്ട് പൊലീസ് ഉദ്യോ​ഗസ്ഥർക്ക് നേരെയും ആക്രമണമുണ്ടായി. വീട്ടിലെ തർക്കം അന്വേഷിക്കാനെത്തിയതായിരുന്നു ഉദ്യോ​ഗസ്ഥർ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com