സമയം ആവശ്യപ്പെട്ട് സിബിഐ; ലാവ്‌ലിന്‍ കേസ് 34-ാം തവണയും മാറ്റി

അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു ആണ് സിബിഐക്ക് വേണ്ട് ഹാജരായത്
സമയം ആവശ്യപ്പെട്ട് സിബിഐ; ലാവ്‌ലിന്‍ കേസ് 34-ാം തവണയും മാറ്റി

കൊച്ചി: ലാവ്‌ലിന്‍ കേസ് പിന്നീട് പരിഗണിക്കാന്‍ മാറ്റി സുപ്രീം കോടതി. സിബിഐ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് മാറ്റിയത്. 36-ാമത് തവണയാണ് സുപ്രീം കോടതി കേസ് പരിഗണിച്ചത്. പിണറായി വിജയനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ സിബിഐ നല്‍കിയ അപ്പീല്‍ ആണ് സുപ്രീം കോടതി പരിഗണനയിലുള്ളത്. നവംബർ ആറിന് പരിഗണിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു.

അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു ആണ് സിബിഐക്ക് വേണ്ട് ഹാജരായത്. തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി വിധി ശരിവച്ച ഹൈക്കോടതി വിധിക്കെതിരെയാണ് സിബിഐ സുപ്രീം കോടതിയെ സമീപിച്ചത്.

പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള മൂന്ന് പേരെ പ്രതിപട്ടികയില്‍ നിന്നും ഒഴിവാക്കിയതിനെതിരെ 2017 ഡിസംബറിലാണ് സിബിഐ സുപ്രീംകോടതിയെ സമീപിച്ചത്. പിണറായി വിജയന്‍, മുന്‍ ഊര്‍ജ വകുപ്പ് സെക്രട്ടറി കെ മോഹനചന്ദ്രന്‍, ഊര്‍ജ വകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസിസ് എന്നിവരെയാണ് പ്രതിപട്ടികയില്‍ നിന്നും ഹൈക്കോടതി ഒഴിവാക്കിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com