കാട്ടാക്കടയിൽ പത്താം ക്ലാസ് വിദ്യാര്‍ഥിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം; ചോദ്യം ചെയ്യൽ ആരംഭിച്ചു

തിരുവനന്തപുരം റൂറൽ എസ്പി ഡി ശിൽപ്പയുടെ നേതൃത്വത്തിൽ കാട്ടാക്കട പൊലീസ് സ്റ്റേഷനിലാണ് പ്രതി പ്രിയരഞ്ജനെ ചോദ്യം ചെയ്യുന്നത്
കാട്ടാക്കടയിൽ പത്താം ക്ലാസ് വിദ്യാര്‍ഥിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം; ചോദ്യം ചെയ്യൽ ആരംഭിച്ചു

തിരുവനന്തപുരം: കാട്ടാക്കടയിൽ പത്താം ക്ലാസ് വിദ്യാർഥിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ചോദ്യം ചെയ്യൽ ആരംഭിച്ചു. തിരുവനന്തപുരം റൂറൽ എസ്പി ഡി ശിൽപ്പയുടെ നേതൃത്വത്തിൽ കാട്ടാക്കട പൊലീസ് സ്റ്റേഷനിലാണ് പ്രതി പ്രിയരഞ്ജനെ ചോദ്യം ചെയ്യുന്നത്. ഇതിന് ശേഷം കൂടുതൽ അന്വേഷണം നടത്തുമെന്ന് എസ്പി മാധ്യമങ്ങളെ അറിയിച്ചു.

വിശദമായ ചോദ്യം ചെയ്യലിന് ശേഷം തെളിവെടുപ്പ് ആരംഭിക്കും. ചോദ്യം ചെയ്യലിന് ശേഷമേ കൃത്യത്തിന് പിറകിലെ കാരണം വ്യക്തമാകൂ എന്ന് എസ്പി അറിയിച്ചു. പ്രതിയെ ഒളിവിലിരിക്കാൻ ആരെങ്കിലും സഹായിച്ചിട്ടുണ്ടോ എന്നത് അന്വേഷിക്കും. കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്നും ഡി ശിൽപ്പ പറഞ്ഞു.

എസ് പി ഡി ശിൽപ്പയുടെ നേതൃത്വത്തിലാണ് ഒളിവിലായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തത്. തമിഴ്നാട് അതിർത്തിയിൽ നിന്നാണ് ഇയാൾ പിടിയിലായതെന്നാണ് വിവരം. പ്രതിക്ക് കൊല്ലപ്പെട്ട ആദിശേഖറിനോട് മുൻ വൈരാഗ്യം കൊണ്ടാണ് കൊലപാതകം നടത്തിയത് എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന്റെ നടുക്കുന്ന സിസിടിവി ദൃശ്യം കൂടെ പുറത്ത് വന്നതോടെ പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നു. ഐപിസി 302 വകുപ്പാണ് ചുമത്തിയിരിക്കുന്നത്.

കഴിഞ്ഞ 31നായിരുന്നു പത്താം ക്ലാസ് വിദ്യാർത്ഥിയായ ആദി ശങ്കറെ (15) വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയത്. വാഹനാപകടമെന്നായിരുന്നു ആദ്യം കരുതിയത്. വാഹനമിടിപ്പിക്കുന്നു എന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിക്കുകയായിരുന്നു. കുട്ടിയുമായി മുൻപ് പ്രിയരഞ്ജന് തർക്കമുണ്ടായിരുന്നതായി രക്ഷിതാക്കൾ പൊലീസിന് മൊഴി നൽകിയിരുന്നു. ഇയാളെ കണ്ടെത്തുന്നതിനായുള്ള അന്വേഷണം ഊർജിതമെന്ന് പൊലീസ് പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com