ചാരായം വാറ്റിക്കൊണ്ടിരിക്കെ എക്സൈസ് എത്തി; 'സ്പിരിറ്റ് കണ്ണന്' അറസ്റ്റില്

ഇന്റര്നെറ്റ് കോളുകള്ക്ക് ഉപയോഗിക്കുന്ന റൂട്ടറും പ്രതികളുടെ പക്കലുണ്ടായിരുന്നതായി എക്സൈസ് അറിയിച്ചു.

dot image

കൊല്ലം: എക്സൈസ് നടത്തിയ റെയ്ഡില് കൊല്ലം സ്വദേശി അറസ്റ്റില്. ചാരായം വാറ്റിക്കൊണ്ടിരിക്കെയായിരുന്നു കൊല്ലം ചടയമംഗലം സ്വദേശി 'സ്പിരിറ്റ് കണ്ണന്' എന്ന അനില് കുമാറിനെ അറസ്റ്റ് ചെയ്തത്. മൂമ്മൂസ പ്രദേശത്ത് നടത്തിയ റെയ്ഡിലാണ് അനില് കുമാര് അറസ്റ്റിലായത്. ഇയാളില് നിന്ന് 100 ലിറ്റര് കോടയും എട്ട് ലിറ്റര് ചാരായവും സംഘം കണ്ടെടുത്തു.

വയനാട് മുത്തങ്ങയില് എംഡിഎംഎയും ഹാഷിഷ് ഓയിലുമായി രണ്ട് പേര് പിടിയിലായി. വാഹനപരിശോധനയിലാണ് തിരുവല്ല സ്വദേശികള് അറസ്റ്റിലായത്. ഓണം സ്പെഷ്യല് ഡ്രൈവിന്റെ ഭാഗമായിട്ടായിരുന്നു വാഹനപരിശോധന.

എംഎച്ച് 02 ബിപി 9339 എന്ന കാര് പരിശോധിച്ചപ്പോള് 61 ഗ്രാം എംഡിഎംഎയും 12.8 ഗ്രാം ഹാഷിഷ് ഓയിലും കണ്ടെത്തിയത്. മയക്കുമരുന്ന് കടത്തിയ തിരുവല്ല സ്വദേശികളായ സുജിത് സതീശന്, അരവിന്ദ് ആര് കൃഷ്ണ എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്.

കഞ്ചാവും എംഡിഎംഎയും പൊടിക്കാന് ഉപയോഗിക്കുന്ന രണ്ട് ക്രഷിംഗ് മെഷീനുകള് കണ്ടെടുത്തു. ഇന്റര്നെറ്റ് കോളുകള്ക്ക് ഉപയോഗിക്കുന്ന റൂട്ടറും പ്രതികളുടെ പക്കലുണ്ടായിരുന്നതായി എക്സൈസ് അറിയിച്ചു. ഇവരുടെ കയ്യിലുണ്ടായിരുന്ന 100 അമേരിക്കന് ഡോളറും എക്സൈസ് കസ്റ്റഡിയിലെടുത്തു. മയക്കുമരുന്ന് വിതരണ ശൃംഖലയില് സ്വാധീനമുള്ളവരാണ് അറസ്റ്റിലായതെന്നാണ് പ്രാഥമിക കണ്ടെത്തല്.

dot image
To advertise here,contact us
dot image