
പാലക്കാട്: പിരായിരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില് യുഡിഎഫിന് വിജയം. യുഡിഎഫ് സ്ഥാനാര്ത്ഥി ഷെറീന ബഷീറാണ് വിജയിച്ചത്. 10 വോട്ടുകള് നേടിയാണ് വിജയിച്ചത്.
സിപിഐഎം സ്ഥാനാര്ത്ഥി സുഹറ ബഷീറിന് എട്ട് വോട്ടുകള് ലഭിച്ചു. അതേ സമയം ബിജെപി അംഗങ്ങള് വോട്ടെടുപ്പില് നിന്ന് വിട്ടുനിന്നു. നേരത്തെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ഉപതിരഞ്ഞെടുപ്പില് എല്ഡിഎഫ് വിജയിച്ചിരുന്നു. ബിജെപി പിന്തുണച്ചതിനെ തുടര്ന്നായിരുന്നു വിജയം. ബിജെപി പിന്തുണച്ചതിനാല് എല്ഡിഎഫ് പ്രസിഡന്റ് സ്ഥാനം രാജിവെക്കുകയായിരുന്നു.
യുഡിഎഫിന് ആറ് സീറ്റും മുസ്ലിം ലീഗിന് നാല് സീറ്റുമാണുള്ളത്. എല്ഡിഎഫിന് എട്ട് സീറ്റും ബിജെപിക്ക് മൂന്ന് സീറ്റുമാണുളളത്. യുഡിഎഫിലെ ധാരണപ്രകാരം കോണ്ഗ്രസ് അംഗമായ പ്രസിഡന്റ് രാജിവെച്ചതോടെയാണ് വീണ്ടും പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നത്.