പലസ്തീൻ ഐക്യദാർഢ്യം സ്വാഭാവിക പ്രതികരണം, കാൻ പുരസ്കാരം ഇന്ത്യയിലെ മുഴുവൻ പെണ്ണുങ്ങൾക്കും; കനി കുസൃതി

ഒരുപാട് രസകരമായ ആർട്ടിസ്റ്റുകളുള്ള മേഖലയാണ് നമ്മുടെ മലയാളം സിനിമ. കഠിനാധ്വാനം ചെയ്യുന്ന ഒരുപാട് നടിമാരും നടന്മാരും നമുക്കുണ്ട്. ഒഡീഷനെങ്കിലും വെറുതെ വിളിച്ചിരുന്നെങ്കിൽ എന്ന് ചിന്തിക്കാറുണ്ട്.
പലസ്തീൻ ഐക്യദാർഢ്യം സ്വാഭാവിക പ്രതികരണം, കാൻ പുരസ്കാരം ഇന്ത്യയിലെ മുഴുവൻ പെണ്ണുങ്ങൾക്കും; കനി കുസൃതി

കാൻ ചലച്ചിത്രോത്സവത്തിൽ ഗ്രാൻഡ് പ്രീ പുരസ്കാരം നേടിയ 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' സിനിമയിലൂടെ ഇന്ത്യൻ സിനിമയ്ക്ക് അഭിമാനമായി മാറിയിരിക്കുകയാണ് പായൽ കപാഡിയയും ഛായ കദവും കനി കുസൃതിയും ദിവ്യ പ്രഭയും. കേരളത്തിൽ നിന്ന് മുംബൈ നഗരത്തിൽ നഴ്സുമാരായെത്തുന്ന രണ്ട് സ്ത്രീകളും അവർക്കിടയിലെ സൗഹൃദവുമൊക്കെയാണ് സിനിമ ച‍ർച്ച ചെയ്യുന്നത്. ലോക സിനിമ പ്രേമികൾ ഉറ്റു നോക്കുന്ന കാനിന്റെ റെ‍ഡ് കാ‍‌ർപ്പെറ്റിലെ പലസ്തീൻ ഐക‍്യദാഢ്യം മുതൽ ​ഗ്രാൻ പ്രീ പുരസ്കാരത്തിൽ വരെ കനി ശ്രദ്ധേയയായിരുന്നു. കാൻ അനുഭവങ്ങൾ കനി കുസൃതി റിപ്പോർട്ടറിനോട് പങ്കുവെച്ചു. റിപ്പോ‍ർട്ടറിന്റെ മോണിം​ഗ് ഷോ ആയ കോഫി വിത്ത് അരുണിൽ അതിഥിയായെത്തിയ കനി, റിപ്പോ‍ർട്ട‍ർ ടി വിയുടെ കൺസൾട്ടിം​ഗ് എഡിറ്റർ ഡോ. അരുൺ കുമാറുമായാണ് സിനിമ-കാൻ വിശേഷങ്ങൾ പങ്കുവെച്ചത്.

Q

ഇന്ത്യയെ ആകർഷിച്ച തണ്ണിമത്തൻ ബാഗ് എന്ന ഐക്യദാർഢ്യം

A

പലസ്തീൻ ഐക്യദാർഢ്യം എന്നിലേക്ക് ഫോക്കസ് ചെയ്യാൻ വേണ്ടി മനപൂർവം ചെയ്തതല്ല. അവിടെ വന്ന ഒരുപാട് ആർട്ടിസ്റ്റുകൾ പല വിഷയങ്ങളിൽ ഐക്യദാർഢ്യം പ്രകടിപ്പിച്ചിരുന്നു. അത് പലസ്തീനുമായി ബന്ധപ്പെട്ട് മാത്രമല്ല, സ്ത്രീകൾക്ക് ജോലി സ്ഥലങ്ങളിലുണ്ടാകുന്ന ചൂഷണങ്ങൾക്കെതിരെ, ഫ്രാൻസിൽ ഫെസ്റ്റിവലുകൾ നടക്കുമ്പോൾ അവിടെ ജോലി ചെയ്യുന്ന ആളുകൾക്ക് കൃത്യമായ വേതനം ഇല്ലാത്തത് സംബന്ധിച്ച്, അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് അങ്ങനെ പല തരത്തിലുള്ള ഐക്യദാർഢ്യങ്ങളും പ്രതിഷേധങ്ങളും അറിയിച്ച് ഒരുപാട് താരങ്ങൾ എത്തിയിട്ടുണ്ടായിരുന്നു. ഒരുപക്ഷെ നമ്മൾ മലയാളികളായതുകൊണ്ടും, ഇന്ത്യയിൽ നിന്ന് പോയതുകൊണ്ടും കൂടുതൽ ഇവിടെ ശ്രദ്ധ വരുന്നു എന്നതല്ലാതെ അങ്ങനെ ഒരു ഫോക്കസ് കിട്ടും എന്ന് കരുതി ചെയ്തതല്ല. റെഡ് കാർപ്പെറ്റെന്നൊന്നും ഞാൻ ആലോചിച്ചില്ല.

Q

സിനിമയുടെ ഉള്ളടക്കം വളരെ ചെറുതാണ് അത് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടുമെന്ന് ചിന്തിച്ചിരുന്നോ

A

ഈ കഥ പായൽ ഒരു ആറേഴ് വർഷം മുൻപ് പറഞ്ഞതാണ്. അന്ന് ദിവ്യ ചെയ്തിരുന്ന കഥാപാത്രം ചെയ്യാനാണ് എന്നെ വിളിച്ചിരുന്നത്. പക്ഷെ പായലിന്റെ മറ്റ് വർക്കുകളും എന്റെ തിരക്കുമൊക്കെയായി, നിർമ്മാതാക്കളെ കിട്ടാത്തതുകൊണ്ടുമൊക്കെയായി അത് നീണ്ട് അവസാനം ഇപ്പോഴാണ് സിനിമ ചെയ്യാൻ സാഹചര്യം ഉണ്ടായത്. ഒരു ചെറുകഥ വായിക്കും പോലെ ഒരു സിംപ്ലിസിറ്റി ഈ കഥയ്ക്കുണ്ട്. അതുകൊണ്ട് വേറൊരു രീതിയിലാണ് സിനിമ എന്നൊന്നും കഥ വായിക്കുന്ന സമയത്ത് തോന്നിയിരുന്നില്ല. പക്ഷെ പായൽ എടുത്ത രീതികളും അവരുടെ കർത്തൃത്വവുമാണ് ആ കഥയെ വ്യത്യസ്തമാക്കുന്നത്. കഥ വളരെ ചെറുതാണെങ്കിലും പായൽ എടുക്കുന്ന രീതിയുടെ പ്രത്യേകതയാണ് സിനിമയെ വ്യത്യസ്തമാക്കിയത്. ഞങ്ങൾ പ്രീമിയറിനാണ് സിനിമ ആദ്യമായി കാണുന്നത്. അപ്പോഴാണ് ഈ സിനിമ ഇങ്ങനെയാണിരിക്കുന്നത് എന്ന് മനസിലാകുന്നത്.

പുരസ്കാരം കിട്ടിയപ്പോൾ ഇന്ത്യയിലുള്ള മുഴുവൻ പെണ്ണുങ്ങൾക്കും അംഗീകാരം കിട്ടിയത് പോലെ, എല്ലാ സ്ത്രീകൾക്കും ഒരു സാധ്യത തുറന്നതുപോലെയാണ് വേദിയിൽ നിന്നപ്പോൾ എനിക്ക് തോന്നിയത്.
Q

മലയാള സിനിമാലോകത്ത് നിന്ന് കനിക്ക് ലഭിച്ച പ്രതികരണങ്ങളെ കുറിച്ച്...

A

എന്റെ ഫോൺ ഒന്നും ആ സമയത്ത് വർക്ക് ചെയ്യുന്നുണ്ടായിരുന്നില്ല. അപ്പോൾ ആരൊക്കെ വിളിച്ചു എന്നൊന്നും അറിയില്ല. പക്ഷെ സിനിമയിലുള്ള അടുത്ത സുഹൃത്തുക്കൾ വിളിച്ചിരുന്നു. അതല്ലാതെ, സോഷ്യൽ മീഡിയ വഴി നേരിട്ട് പരിചയമില്ലാത്ത ഒരുപാട് പേർ സന്ദേശം അയക്കുന്നുണ്ടായിരുന്നു.

Q

30 വർഷത്തിന് ശേഷം കാനിൽ ഇന്ത്യയിൽ നിന്നൊരു സിനിമ മത്സരിക്കുന്നു വിജയിക്കുന്നു. കാനിനെ കുറിച്ച് ആദ്യം അറിഞ്ഞതെങ്ങനെ...

A

പായൽ ഒരു ദിവസം എന്നെ വിളിച്ച്, അടുത്ത ദിവസം ഒരു പത്ത് മിനിറ്റ് സംസാരിക്കണം എന്ന് പറഞ്ഞു. അവസാനത്തെ ഡബ്ബിങ് തീർക്കാൻ വേണ്ടിയായിരിക്കുമെന്നാണ് ഞാൻ കരുതിയത്. അടുത്ത ദിവസം ദിവ്യയും പ്രൊഡ്യുസറുമൊക്കെയുള്ള കോളിൽ കാനിൽ പോകുന്നതിനെക്കുറിച്ച് പായൽ പറഞ്ഞു. ആ സമയത്ത് അത്ഭുതമൊന്നും തോന്നാത്ത രീതിയിലാണ് ഞങ്ങൾ പ്രതികരിച്ചത്. ഞങ്ങൾക്കെല്ലാവർക്കും സിനിമ കാണണം എന്ന ആഗ്രഹമായിരുന്നു കൂടുതൽ. കാരണം വളരെ ചെറിയ മുതൽ മുടക്കിൽ, സമയമെടുത്ത് എല്ലാവരും ഒരുപോലെ ഉൾപ്പെട്ട ഒരു സിനിമയാണിത്. നമ്മളത്രയും ആ സിനിമയുടെ ഭാഗമാകുമ്പോൾ അതെങ്ങനെയിരിക്കും എന്നറിയാനുള്ള ഒരു ആകാംക്ഷയുണ്ടായിരുക്കമല്ലോ. അതായിരുന്നു മനസിൽ. പിന്നീടാണ് കാനിൽ എത്തിയതിനെ കുറിച്ച് ആലോചിച്ചപ്പോൾ ഒരുപാട് സന്തോഷം തോന്നിയത്.

Q

പുരസ്കാരം വേദിയിലെ നിറകണ്ണുകളോടെയുള്ള ആ നിമിഷം....

പുരസ്കാരം പായലിന് ലഭിക്കുമ്പോൾ ഒരുപാട് സന്തോഷം തോന്നി. കാരണം അവർ അതിന് അർഹയാണ്. മത്സരിക്കാനെത്തിയ മികച്ച സിനിമകൾ വേറെയും ഉണ്ടാകാം. എന്നിരുന്നാലും പായലാണ് ആ പുരസ്കാരത്തിന് അർഹയെന്ന് തോന്നി. പുരസ്കാരം കിട്ടിയപ്പോൾ ഇന്ത്യയിലുള്ള മുഴുവൻ പെണ്ണുങ്ങൾക്കും അംഗീകാരം കിട്ടിയത് പോലെ, എല്ലാ സ്ത്രീകൾക്കും ഒരു സാധ്യത തുറന്നതുപോലെയാണ് എനിക്ക് തോന്നിയത്.

ശരിക്കും ഈ സിനിമയിൽ പ്രവർത്തിച്ച ഒരാളെങ്കിലും കുറവായിരുന്നവെങ്കിൽ ഈ സിനിമ നടക്കാൻ ബുദ്ധിമുട്ടായേനെ. എല്ലാ പരിമിതികൾക്കിടയിലും നിന്നുകൊണ്ട് എല്ലാവരും ഒരുപോലെ മനസ് കൊടുത്തത് കൊണ്ടാണ് ഈ സിനിമ നടന്നത്. അതിന്റെ നിർമ്മാതക്കളാണെങ്കിലും ലൈറ്റ് ബോയ് മുതൽ മേക്കപ്പിന്റെ ആളുകൾ മുതൽ എല്ലാ മനുഷ്യരും ഒരുപോലെ വർക്ക് ചെയ്തിട്ടാണ് ഈ ഒരു ബജറ്റിൽ വലിയ പ്രശ്നങ്ങൾക്കിടയിൽ നിന്നുകൊണ്ടും ഇങ്ങനെ ഒരു സിനിമയെടുക്കാൻ കഴിഞ്ഞത്.

Q

സാമൂഹിക വിഷയങ്ങളിൽ നിലപാട് വ്യക്തമാക്കുന്നയാളാണ് കനി, സിനിമ അത്തരം നിലപാടുകൾ പറയാൻ സഹായകരമായിട്ടുണ്ടോ...

A

സിനിമയിൽ ജോലി ചെയ്യുന്ന ആളുകളും നമ്മളും ചിന്തിക്കുന്ന രീതി ഒന്നാണെങ്കിൽ ഏതെങ്കിലും ഒരു സീൻ ചെയ്യാൻ ശ്രമിക്കുന്ന സമയത്ത് പെട്ടെന്ന് ചെയ്യാൻ പറയുന്ന കാര്യങ്ങളൊക്കെ മനസിലാകും. അതല്ലാതെ, നമ്മുടെ രാഷ്ട്രീയ നിലപാടും ഒരു സിനിമയിൽ എടുക്കുന്ന കഥയും തമ്മിൽ നേരിട്ട് ബന്ധമുണ്ടാകാൻ സാധ്യതയില്ല. ഡയറക്ടർ പറയുന്നത് അഭിനയിക്കുക എന്നതാണ്. നിലപാടും സിനിമയും തമ്മിൽ കൂട്ടിച്ചേർക്കേണ്ട കാര്യമുള്ളതായി തോന്നിയിട്ടില്ല.

ഒരുപാട് രസകരമായ ആർട്ടിസ്റ്റുകളുള്ള മേഖലയാണ് നമ്മുടെ മലയാളം സിനിമ. കഠിനാധ്വാനം ചെയ്യുന്ന ഒരുപാട് നടിമാരും നടന്മാരും നമുക്കുണ്ട്. അതുകൊണ്ടുതന്നെ നമ്മളെ വിളിക്കണം എന്ന തോന്നലും അവർക്ക് ഉണ്ടാകണമെന്നില്ല. അതൊരു യാഥാർത്ഥ്യമാണ്. പക്ഷെ ഓഡീഷന് വിളിച്ചിട്ട് വേണ്ട എന്ന് പറഞ്ഞാൽ സന്തോഷമായിരിക്കും
Q

ബിരിയാണി വിവാദമായപ്പോൾ എന്താണ് തോന്നിയത്...

A

വിവാദം പലതാകാം. ഞാൻ നഗ്നയായി അഭിനയിക്കുന്ന ഒരു സീനുണ്ട്, ചിലപ്പോൾ അത് വിവാദമാകാം. അതല്ലെങ്കിൽ രാഷ്ട്രീയം പ്രശ്നമായിട്ടുള്ളവരും ഉണ്ടാകാം. സിനിമയുടെ രാഷ്ട്രീയത്തിൽ എനിക്കും പ്രശ്നമുണ്ടായിരുന്നു. സംവിധായകനോട് അഭിനയിക്കുന്ന സമയത്തും ഞാൻ എന്റെ ബുദ്ധിമുട്ട് പറഞ്ഞിട്ടുണ്ട്, അല്ലാതെ അത് വിവാദമായതിന് ശേഷമല്ല. നമുക്കും അത്തരം ബോധം ഉണ്ട്. നമ്മുടെ ഗതികേട് കൊണ്ടും, ആ സമയത്ത് പൈസിയില്ലാതിരിക്കുന്നതുകൊണ്ടുമൊക്കെയാകും അപ്പോൾ അഭിനയിക്കാൻ പോകുന്നത്. ആ നേരം മാനസികമായി നമുക്ക് പൊരുത്തമില്ലാത്തത് അഭിനയിക്കാൻ ബുദ്ധിമുട്ടുണ്ടാകും. അത് ആളുകൾ പറയുന്നതുകൊണ്ട് ബുദ്ധിമുട്ടില്ല. പക്ഷെ ഞാൻ നഗ്നയായി അഭിനയിച്ചതാണ് ആളുകൾക്ക് പ്രശ്നമെങ്കിൽ അത് എനിക്കൊരു പ്രശ്നമല്ല. ഒരു നടി എന്ന നിലയിൽ എന്തൊക്കെ ചെയ്യണം ഏതാണ് ചെയ്യേണ്ടത് എന്ന ധാരണ എനിക്കുണ്ട്.

Q

മലയാളി സിനിമയിൽ വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല എന്ന അഭിപ്രായമുണ്ടോ...

A

പരിഗണിക്കപ്പെടാറില്ല എന്ന് എനിക്ക് തോന്നാറുണ്ട്. പക്ഷെ ഒരുപാട് രസകരമായ ആർട്ടിസ്റ്റുകളുള്ള മേഖലയാണ് നമ്മുടെ മലയാളം സിനിമ. കഠിനാധ്വാനം ചെയ്യുന്ന ഒരുപാട് നടിമാരും നടന്മാരും നമുക്കുണ്ട്. അതുകൊണ്ടുതന്നെ നമ്മളെ വിളിക്കണം എന്ന തോന്നലും അവർക്ക് ഉണ്ടാകണമെന്നില്ല. അതൊരു യാഥാർത്ഥ്യമാണ്. പക്ഷെ ഡീഷന് വിളിച്ചിട്ട് വേണ്ട എന്ന് പറഞ്ഞാൽ സന്തോഷമായിരിക്കും. ഡീഷനെങ്കിലും വെറുതെ വിളിച്ചിരുന്നെങ്കിൽ എന്ന് ചിന്തിക്കാറുണ്ട്. ഈ സിനിമയിലും സുഹൃത് ബന്ധം കൊണ്ടല്ല, ഡീഷൻ ചെയ്തിട്ടാണ് തിരഞ്ഞെടുത്തത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com