Top

ഇറാന്‍ വഴങ്ങിയില്ലെങ്കില്‍ പ്ലാന്‍ ബി ഉണ്ട്; പ്രഖ്യാപനവുമായി ഇസ്രായേലും യുഎസും

14 Oct 2021 11:42 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇറാന്‍ വഴങ്ങിയില്ലെങ്കില്‍ പ്ലാന്‍ ബി ഉണ്ട്; പ്രഖ്യാപനവുമായി ഇസ്രായേലും യുഎസും
X

ആണവ കരാറില്‍ ഇറാന്‍ തിരിച്ചു വന്നില്ലെങ്കില്‍ ഇറാനെ വരുതിയിലാക്കാന്‍ മറ്റൊരു പദ്ധതിയുണ്ടെന്ന് അമേരിക്കയും ഇസ്രായേലും. യുഎസ് സെക്രട്ടറി ആന്റണി ബ്ലിങ്കനും ഇസ്രായേല്‍ വിദേശകാര്യ മന്ത്രി യിര്‍ ലാപിഡുമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതുസംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ഇസ്രായേലും അമേരിക്കയും തമ്മില്‍ നടന്നു വരികയാണെന്നും ഇവര്‍ പറഞ്ഞു. എന്നാല്‍ എന്താണ് പദ്ധതികള്‍ എന്ന് ഇരുവരും വ്യക്തമാക്കിയിട്ടില്ല.

ആണവ കരാറിലെ ധാരണകളെ ഇറാന്‍ അംഗീകരിച്ചില്ലെങ്കില്‍ പകരം പ്ലാന്‍ ബി ഉണ്ടെന്ന് മാത്രമാണ് ഇരുവരും പറഞ്ഞിരിക്കുന്നത്. അതേസമയം പ്രശ്‌നത്തിനാധാരമായ 2015 ലെ ആണവ കരാറില്‍ ഇസ്രായേല്‍ അംഗമല്ല. എന്നാല്‍ ഇറാന്‍ ആണവ കരാറിലെ നിബന്ധനകള്‍ പാലിക്കാതെ ആണവായുധങ്ങള്‍ നിര്‍മ്മിക്കുന്നെന്ന് രാജ്യത്തിന് ആശങ്കയുണ്ട്.

യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ വെച്ച് നടത്തിയ സംയുക്ത ലപ്രസമീറ്റില്‍ വെച്ചാണ് ഇരുവരുടെയും പ്രതിരണം. യുഎഇ വിദേശകാര്യ മന്ത്രി അബ്ദുള്ള ബിന്‍ സയിദും ഒപ്പമുണ്ടായിരുന്നു. ഇസ്രായേല്‍-അറബ് രാജ്യ സൗഹൃദം ഉറപ്പാത്തുന്നതിന്റെ ഭാഗമായുള്ള ചര്‍ച്ചകും മൂവരുടെയും യോഗത്തില്‍ നടന്നു.

Popular Stories

    Next Story