Top

കഷണ്ടിയെന്ന് വിളിക്കുന്നത് ലൈംഗീക അധിക്ഷേപം; ചരിത്രവിധിയുമായി യുകെ തൊഴിലാളി കോടതി

യോർക്ക്ഷയർ ആസ്ഥാനമായുള്ള ബിസിനസ് സംരംഭത്തിൽ നിന്ന് പിരിച്ചുവിട്ട ടോണി ഫിന്‍ നൽകിയ കേസിലാണ് ട്രിബ്യൂണലിന്‍റെ വിധി.

13 May 2022 7:29 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കഷണ്ടിയെന്ന് വിളിക്കുന്നത് ലൈംഗീക അധിക്ഷേപം; ചരിത്രവിധിയുമായി യുകെ തൊഴിലാളി കോടതി
X

ലണ്ടൻ: ഒരു പുരുഷനെ 'കഷണ്ടി' എന്ന് വിളിക്കുന്നത് ലൈംഗീക അധിക്ഷേപമായി കണക്കാക്കാമെന്ന് യുകെ എംപ്ലോയ്‌മെന്റ് ട്രിബ്യൂണൽ. കഷണ്ടി സ്ത്രീകളേക്കാൾ പുരുഷന്മാരിലാണ് കൂടുതലായി കാണപ്പെടുന്നത്, അതിനാൽ ഒരാളെ വിശേഷിപ്പിക്കുവാൻ ഇത് ഉപയോഗിക്കുന്നത് വിവേചനമാണെന്ന് ട്രിബ്യൂണലിലെ ഒരു ജഡ്ജി അഭിപ്രായപ്പെട്ടു. ജോലിസ്ഥലത്ത് ഒരു പുരുഷൻറെ കഷണ്ടിയെക്കുറിച്ച് അഭിപ്രായം പറയുന്നത് ഒരു സ്ത്രീയുടെ അവയവങ്ങളെകുറിച്ച് പരാമർശിക്കുന്നതിന് തുല്യമാണെന്നും ട്രിബ്യൂണൽ ചൂണ്ടിക്കാട്ടി.

കഷണ്ടി എന്ന വാക്ക് ലൈംഗീകതയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും വിവേചനപരമാണെന്നും ട്രിബ്യൂണൽ പറഞ്ഞു. യോർക്ക്ഷയർ ആസ്ഥാനമായുള്ള ബിസിനസ് സംരംഭത്തിൽ നിന്ന് പിരിച്ചുവിട്ട ടോണി ഫിന്‍ നൽകിയ കേസിലാണ് ട്രിബ്യൂണലിന്‍റെ വിധി.

24 വർഷമായി ഇലക്ട്രീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു ടോണി ഫിന്‍. 2019 ൽ നടന്ന ഒരു തർക്കത്തിനിടെ ഫാക്ടറി സൂപ്പർവൈസർ ജാമി കിംഗ് എന്നയാളുമായി മുടിയുടെ അഭാവത്തെക്കുറിച്ച് നടത്തിയ സംസാരിത്തിനിടെയാണ് താൻ ലൈംഗീക പീഡനത്തിന് ഇരയായതായി

ഫിൻ പരാതിപ്പെട്ടത്. തർക്കം വഷളായപ്പോൾ സൂപ്പർവൈസർ മണ്ടൻ, കഷണ്ടി എന്ന് ഫിന്നിനെ വിളിച്ചിരുന്നു. ഒരു വ്യക്തിയുടെ പ്രായവും മുടിയുമായി ബന്ധപ്പെട്ട് പരിഹസിക്കുന്നത് നിന്ദ്യാപരവും തരംതാഴ്ത്തുന്നതുമായ നടപടിയാണെന്ന് ട്രിബ്യൂണൽ അഭിപ്രായപ്പെട്ടു. കൂടാതെ ഫിന്നിന്‍റെ പിരിച്ചുവിടൽ അന്യായമായമാണെന്നും ട്രിബ്യൂണൽ ചൂണ്ടികാട്ടി.

ജഡ്‌ജി ജോനാഥൻ ബ്രെയിനിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ട്രിബ്യൂണലിനോട് ഒരാളെ കഷണ്ടി എന്ന് വിളിക്കുന്നത് അപമാനമാണോ അതോ ഉപദ്രവിക്കലാണോ എന്ന് വിധിക്കാൻ ആവശ്യപ്പെട്ടു. 'കഷണ്ടി' എന്ന വാക്ക് ലൈംഗീകതയുമായി ബന്ധമുണ്ടെന്നും, ഒരു വ്യക്തിയുടെ പ്രായവും മുടിയുമായി ബന്ധപ്പെട്ട് തരംതാഴ്ത്തുന്ന നടപടിയാണെന്നും കോടതി വിധിച്ചു.

STORY HIGHLIGHTS: Calling A Man 'Bald' Is Sexual Harassment, Employment Tribunal Rules

Next Story

Popular Stories