ആഘാതം വിലയിരുത്തിയ ശേഷം കൂടുതൽ പ്രതികാര നടപടികൾ; ഹിസ്ബുള്ള നേതാവ്

കഴിഞ്ഞ മാസം ബെയ്റൂട്ടിൽ മുതിർന്ന സൈനിക കമാൻഡർ ഫുആദ് ഷുക്കറിനെ ഇസ്രയേൽ വധിച്ചതിനുള്ള പ്രതികാരമാണ് അക്രമണത്തിന് പിന്നിലെന്നാണ് നിഗമനം

dot image

ടെൽ അവീവ്: ഇസ്രയേലിൽ നടത്തിയ വ്യോമാക്രമണത്തിന്റെ ആഘാതം വിലയിരുത്തിയ ശേഷം കൂടുതൽ പ്രതികാര നടപടികളിലേക്ക് കടക്കുമെന്ന് ലെബനന് ആസ്ഥാനമായ സായുധസംഘം ഹിസ്ബുള്ളയുടെ നേതാവ് ഹസൻ നസ്റല്ല. കഴിഞ്ഞ ദിവസത്തെ ആക്രമണത്തോടെ പരസ്പരം പോര്മുഖം കടുപ്പിച്ചിരിക്കുകയാണ് ഇസ്രയേലും ഹിസ്ബുള്ളയും. ഇതുവരെയുണ്ടായതിൽ ഏറ്റവും ശക്തമായ ആക്രമണമാണ് ഹിസ്ബുള്ള ഞായറാഴ്ച ഇസ്രയേലിൽ നടത്തിയത്. സൈനിക, രഹസ്യാന്വേഷണ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചായിരുന്നു ആക്രമണം. ഇസ്രയേലിന്റെ പ്രത്യേക സൈനിക കേന്ദ്രങ്ങളും ഡോം പ്ലാറ്റ്ഫോമുകളും മറ്റ് കേന്ദ്രങ്ങളും ആക്രമിച്ചിട്ടുണ്ടെന്ന് ഹിസ്ബുള്ള വ്യക്തമാക്കി. ഇസ്രായേലിനെതിരെ നടത്തിയ അക്രമണത്തിൽ തൃപ്തനാണെന്നാണ് നസ്റല്ല പറഞ്ഞത്. ഞായറാഴ്ച പുലര്ച്ചെ ഹിസ്ബുള്ള കേന്ദ്രങ്ങള്ക്ക് നേരെ ഇസ്രയേലും വ്യോമാക്രമണം നടത്തിയിരുന്നു.

ഇസ്രായേലിനെതിരെ നടത്തിയ ആക്രമണത്തെ പ്രകീർത്തിച്ച് ഹൂതികൾ രംഗത്തെത്തിയിരുന്നു. തങ്ങളുടെ പ്രതികരം പുറകെവരുമെന്ന മുന്നറിയിപ്പും ഹൂതികൾ ഇസ്രയേലിന് നൽകി. ഹിസ്ബുള്ള വാക്കുപാലിച്ചു. ശത്രുക്കൾക്ക് കാര്യമായി മുറിവുപറ്റിയിട്ടുണ്ട്. പ്രതിരോധ മുന്നണിക്ക് കരുത്തും ശേഷിയുമുണ്ടെന്ന് വ്യക്തമാണ്. യമനിൽനിന്നുള്ള പ്രതികരണത്തിന് കാത്തുകൊള്ളുക. സയണിസ്റ്റ് രാഷ്ട്രം ചെയ്യുന്ന അതിക്രമങ്ങൾക്ക് പ്രതികാരം ചെയ്യുമെന്ന തങ്ങളുടെ മുന്നറിയിപ്പ് സത്യമാണെന്ന് വരുന്ന രാപ്പകലുകൾ തെളിയിക്കുമെന്നും അവർ പറഞ്ഞു.

രേണുക സ്വാമി കൊലക്കേസ്; ജയിലിൽ കൂട്ട് പ്രതികൾക്കൊപ്പമിരുന്ന് ചായകുടിച്ച് ദർശൻ, അന്വേഷണത്തിന് ഉത്തരവ്

അക്രമത്തിന് പിന്നാലെ ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാല്ലന്റ് അടുത്ത 48 മണിക്കൂർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ഉന്നതതല യോഗത്തിന് ശേഷമാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ആക്രമണത്തിന് പിന്നാലെ ടെൽ അവീവിനടുത്തുള്ള ബെൻ ഗുറിയോൺ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള എല്ലാ സർവീസുകളും നിർത്തിവെച്ചു. വടക്കൻ ഇസ്രയേലിലെ പല നഗരങ്ങളിലും വ്യോമാക്രമണ സൈറണുകൾ മുഴങ്ങുന്നുണ്ടെന്ന് ചാനൽ 12 റിപ്പോർട്ട് ചെയ്യുന്നു. നാൽപ്പതോളം മിസൈലുകളാണ് ഇസ്രയേൽ ലെബനനിലേക്ക് വിക്ഷേപിച്ചത്.

അരങ്ങേറ്റത്തില് മിന്നിച്ച് 'വണ്ടർ കിഡ്'; ലാ ലീഗയില് റയല് മാഡ്രിഡിന് ആദ്യ വിജയം

നേരത്തെ ഇസ്രയേൽ ലെബനനിൽ ആക്രമണം നടത്തിയിരുന്നു. ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ഗോലാൻ കുന്നുകളിലെ 12 കുട്ടികളുടെ മരണത്തിനടയാക്കിയ റോക്കറ്റ് ആക്രമണത്തിന് ശേഷം നടന്ന ഇസ്രയേലിന്റെ ആദ്യ പ്രത്യാക്രമണമായിരുന്നു ഇത്.

അതേസമയം ഗസ്സയിലെ വെടിനിർത്തലിൽ തുടർ ചർച്ചകൾ കെയ്റോയിൽ നടക്കും. ഫിലാഡൽഫിയ കോറിഡോറിൽ നിന്നുൾപ്പടെ സൈന്യം പിൻമാറാതെ കരാറിനെ പിന്തുണക്കില്ലെന്ന് ഹമാസ് അറിയിച്ചു. ലെബനനിൽ നിന്നുള്ള പ്രതികാര ആക്രമണത്തിൽ പകച്ച ഇസ്രയേൽ ഖലാ യുദ്ധത്തിനില്ലെന്ന് വ്യക്തമാക്കി. ഇസ്രയേലിനെതിരെ ആക്രമണം നടത്തുമെന്ന സൂചനയാണ് ഇറാനും ഹൂതികളും നൽകുന്നത്.

dot image
To advertise here,contact us
dot image