ലോകത്തിലെ ഏറ്റവും ചെറിയ പ്രാണി; ഒരു വണ്ടിന്റെ വില 75 ലക്ഷം

എന്താണ് സ്റ്റാഗ് വണ്ടുകളുടെ പ്രത്യേകത?

dot image

ലക്ഷങ്ങള് കൊടുത്ത് വളര്ത്തുമൃഗങ്ങളെ വാങ്ങിക്കുന്ന ധാരാളം പേർ നമ്മുടെ ഇടയിലുണ്ട്. എന്നാല് ലക്ഷങ്ങള് വിലയുള്ള പ്രാണികളെ നിങ്ങള് കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ സ്റ്റാഗ് വണ്ടുകള് അതിന് ഒരു ഉദാഹരണമാണ്. ഈ അപൂര്വയിനത്തില്പ്പെട്ട ചെറു പ്രാണിയുടെ വില 75 ലക്ഷത്തോളം രൂപയാണ്. സ്റ്റാഗ് വണ്ടുകളുടെ വലിപ്പം രണ്ടോ മൂന്നോ ഇഞ്ച് മാത്രമാണ്. ഈ വണ്ടിനായി എത്രപണം ചെലവഴിക്കാനും ആളുകള് ഇപ്പോള് തയ്യാറാണ്. കാരണം അപൂര്വയിനത്തില്പ്പെട്ട പ്രാണി എന്നതിലുപരി ഭൂമിയിലെ ഏറ്റവും ചെറുതും വിചിത്രവുമായ പ്രാണികളില് ഒന്നാണിത്.

പ്രായപൂര്ത്തിയായ സ്റ്റാഗ് വണ്ടുകള് ജീര്ണിച്ച പഴങ്ങളില് നിന്നുള്ള മധുരമുള്ള ദ്രാവകമാണ് പൊതുവെ ഭക്ഷിക്കുന്നതെന്നാണ് ലണ്ടനിലുള്ള നാച്ചുറല് ഹിസ്റ്ററി മ്യൂസിയം പറയുന്നത്. മറ്റു ഭക്ഷണങ്ങള് കഴിക്കാന് സാധിക്കാത്തതുകൊണ്ട് ഇത്തരം പഴങ്ങളില് നിന്നുള്ള പാനീയങ്ങളെ മാത്രം ആശ്രയിച്ചാണ് ഇവ ജീവിക്കുന്നത്. എന്നാല് ഈ വണ്ടുകളുടെ ലാര്വകള് ജീര്ണ്ണിച്ച മരക്കഷണങ്ങളാണ് ഭക്ഷിക്കുന്നത്. ഇത് ചുരണ്ടാന് അവയുടെ മൂര്ച്ചയുള്ള താടിയെല്ലുകള് ഉപയോഗിക്കുകയും ചെയ്യാറുണ്ട്. വെളുത്ത പൂപ്പല് ബാധിച്ച് ദ്രവിച്ച മരക്കഷണങ്ങളിലെ ഫംഗസുകളെയും ചെറുജീവികളെയും ഇവയുടെ ലാര്വകള് ഭക്ഷണമാക്കാറുണ്ട്.

സ്റ്റാഗ് വണ്ടുകളെ ഉപയോഗിച്ച് പലതരം ഔഷധങ്ങളും നിര്മിക്കാറുണ്ട്. ആണ് വര്ഗത്തില്പ്പെട്ട സ്റ്റാഗ് വണ്ടുകള്ക്ക് വലിയ താടിയെല്ലുകള് ഉണ്ടെങ്കിലും പെണ് സ്റ്റാഗ് വണ്ടികളുടെ താടിയെല്ലുകള് ഇവയെക്കാള് വളരെ ശക്തമാണ്. പെണ് സ്റ്റാഗ് വണ്ടുകളെ താഴ്ന്ന പ്രതലങ്ങളിലും പലപ്പോഴും കണ്ടുവരാറുണ്ട്. ഇവ മുട്ടയിടാനായി സ്ഥലം തിരിഞ്ഞു നടക്കുന്ന സമയങ്ങളിലായിരിക്കും ഇങ്ങനെ കാണപ്പെടുന്നത്. ഒരു സമയം 30 മുട്ടകള് വരെ ഇവയിടും. വളരെ കാഠിന്യമേറിയ പുറം തോടുകള്ക്ക് കീഴില് മറഞ്ഞിരിക്കുന്ന ചിറകുകളും സ്റ്റാഗ് വണ്ടുകള്ക്ക് ഉണ്ട്.

dot image
To advertise here,contact us
dot image