വിമാന യാത്രയിൽ പെഗ്ഗ് അളവ് കൂട്ടേണ്ട; ഉയരം കൂടും തോറും മദ്യത്തിന്റെ ദോഷ ഫലം കൂടുമെന്ന് പഠനം

ഉയരങ്ങൾ താണ്ടുമ്പോഴുള്ള മദ്യപാനവും അത്ര നല്ലതല്ല എന്ന പഠനമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്
വിമാന യാത്രയിൽ പെഗ്ഗ് അളവ് കൂട്ടേണ്ട; ഉയരം കൂടും തോറും മദ്യത്തിന്റെ ദോഷ ഫലം കൂടുമെന്ന് പഠനം

ന്യൂഡൽഹി: ദീർഘദൂര അന്താരാഷ്ട്ര യാത്രാ വിമാനങ്ങളിൽ വിരസത ഒഴിവാക്കാൻ ചില യാത്രക്കാരെല്ലാം ആശ്രയിക്കുന്ന ഒന്നാണ് മദ്യപാനം. ഇത്തരം ദീർഘ ദൂര അന്താരാഷ്ട്ര വിമാനങ്ങളിൽ മദ്യപാനം സൗജ്യനമാണെന്നുള്ള അധിക ബോണസും ഇതിന് കാരണമാണ്. എന്നാൽ ഉയരങ്ങൾ താണ്ടുമ്പോഴുള്ള മദ്യപാനവും അത്ര നല്ലതല്ല എന്ന പഠനമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഉയരവും മദ്യവും ചേരുമ്പോഴുള്ള ‘രസതന്ത്രം’ കഴിക്കുന്നയാൾക്ക് അത്ര നല്ലതല്ലെന്ന എന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. ജർമൻ എയ്‌റോസ്‌പേസ് സെന്ററിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എയ്‌റോസ്‌പേസ് മെഡിസിനിലെ ഒരു കൂട്ടം ഗവേഷകർ നടത്തിയ പഠനമാണ് ഉയരവും മദ്യപാനവും തമ്മിലുള്ള ബന്ധത്തെ പുറത്ത് കൊണ്ട് വന്നത്.

മദ്യപാനവും വിമാന ക്യാബിനിലെ ‘ഹൈപ്പോബാറിക്’ അവസ്ഥയും സംയോജിപ്പിച്ച് ഉറക്കത്തിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ചാണ് സംഘം പഠനം നടത്തിയത്. 18 നും 40 നും ഇടയിൽ പ്രായമുള്ള ആരോഗ്യമുള്ള ഒരു കൂട്ടം വ്യക്തികളിൽ പകുതി പേരെ ഒരു അറയിൽ പാർപ്പിച്ച്‌ അവിടെയുള്ള അന്തരീക്ഷമർദ്ദം വിമാനത്തിന്റെ ക്രൂയിസിങ് ഉയരത്തിന്റെ അന്തരീക്ഷത്തിലേക്ക് പാകപ്പെടുത്തിയാണ് പഠനം നടത്തിയത്. ഉയരം കൂടും തോറും ഉറക്കത്തിൽ ഹൃദയമിടിപ്പ് വർധിക്കുകയും ഓക്സിജന്റെ അളവ് കുറയുകയും ചെയ്യുന്നതായാണ് കണ്ടെത്തൽ.

രക്തത്തിലെ ഓക്സിജൻ ലെവൽ 95% മുതൽ 100% വരെ ആരോഗ്യകരമാണെന്ന് കണക്കാക്കപ്പെടുന്നു. രക്തം ശരീരത്തിന്റെ ബാക്കി ഭാഗത്തിന് മതിയായ ഓക്സിജൻ നൽകാത്ത അവസ്ഥ അപകടകരമാണ്. മദ്യം കഴിക്കാതെ സമാന ഉയരത്തിൽ ഉറങ്ങുന്നവരുടെ ശരാശരി ഓക്സിജൻ നില 88.97% ആയപ്പോൾ മദ്യം കഴിക്കുകയും ഉയരത്തിൽ ഉറങ്ങുകയും ചെയ്തവരുടെ ശരാശരി 85.32% ആയിരുന്നു. ഇത് ഹൃദയാരോഗ്യത്തെ അപായത്തിലേക്ക് നയിക്കുമെന്ന നിഗമനത്തിലാണ് ഗവേഷകർ എത്തിയത്.

വിമാന യാത്രയിൽ പെഗ്ഗ് അളവ് കൂട്ടേണ്ട; ഉയരം കൂടും തോറും മദ്യത്തിന്റെ ദോഷ ഫലം കൂടുമെന്ന് പഠനം
'നാലേ മുക്കാൽ കോടിയുടെ കാർ എലി കരണ്ടു, നന്നാക്കാൻ ലക്ഷങ്ങൾ വീണ്ടും ചിലവായി'; കാർത്തിക് ആര്യന്‍

Related Stories

No stories found.
logo
Reporter Live
www.reporterlive.com