പാന്റിന്റെ പോക്കറ്റില് പാമ്പുകള്; വിമാനത്താവളത്തില് യാത്രക്കാരന് പിടിയില്

രണ്ട് ചെറിയ വെളുത്ത പാമ്പിനെ കടത്താനാണ് ശ്രമിച്ചത്

dot image

വാഷിങ്ടണ്: പാന്റിന്റെ പോക്കറ്റില് പാമ്പുകളെ ഒളിപ്പിച്ചു കടത്താനുള്ള ശ്രമത്തിനിടെ യാത്രക്കാരന് മിയാമി വിമാനത്താവളത്തില് പിടിയിലായി. ബാഗിനുള്ളില് രണ്ട് ചെറിയ വെളുത്ത പാമ്പിനെ കടത്താനാണ് യാത്രക്കാരന് ശ്രമിച്ചത്.

യുഎസ് ട്രാന്സ്പോര്ട്ടേഷന് സെക്യൂരിറ്റി അഡ്മിനിസ്ട്രേഷനാണ് 'എക്സി'ലൂടെ യാത്രക്കാരനെ പിടികൂടിയ വിവരം പുറത്തു വിട്ടത്. സംഭവത്തില് ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണെന്ന് അധികൃതര് അറിയിച്ചു. പാമ്പുകളെ ഫ്ലോറിഡ വന്യജീവി സംരക്ഷണ വകുപ്പിന് കൈമാറിയതായി അധികൃതര് അറിയിച്ചു.

dot image
To advertise here,contact us
dot image