'രാഷ്ട്രീയവും പൗരാവകാശങ്ങളും സംരക്ഷിക്കപ്പെടണം'; കെജ്‌രിവാളിന്റെ അറസ്റ്റിൽ ഐക്യരാഷ്ട്രസഭ

അമേരിക്കയ്ക്കും ജർമനിക്കും പുറമെ അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിൽ പ്രതികരിച്ച് ഐക്യരാഷ്ട്രസഭയും.
'രാഷ്ട്രീയവും പൗരാവകാശങ്ങളും സംരക്ഷിക്കപ്പെടണം';  
കെജ്‌രിവാളിന്റെ അറസ്റ്റിൽ ഐക്യരാഷ്ട്രസഭ

ജനീവ: അമേരിക്കയ്ക്കും ജർമനിക്കും പുറമെ അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിൽ പ്രതികരിച്ച് ഐക്യരാഷ്ട്രസഭയും. ഇന്ത്യയിൽ രാഷ്ട്രീയവും പൗരാവകാശങ്ങളും സംരക്ഷിക്കപ്പെടുമെന്നും സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പാണ് നടക്കുന്നതെന്നും ഉറപ്പ് വരുത്തണമെന്നും യുഎൻ വക്താവ് സ്റ്റിഫൻ ഡുജാറിക് പ്രതികരിച്ചു.

രാജ്യത്തെ മുഖ്യ പ്രതിപക്ഷ കക്ഷിയായ കോൺഗ്രസ് പാർട്ടിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച വിഷയത്തിലും യുഎൻ ആശങ്ക അറിയിച്ചു. ഇന്ത്യയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് വാർത്ത സമ്മേളനത്തിൽ ഉയർന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഗുട്ടെറസ്.

കെജ്‌രിവാളിന്റെ അറസ്റ്റിൽ ആശങ്കയറിയിച്ച യു എസ് നയതന്ത്രജ്ഞനെ തലസ്ഥാനത്തേക്ക് വിളിച്ചു വരുത്തിയതിനെയും അദ്ദേഹം വിമർശിച്ചു. കെജ്‌രിവാളിൻ്റെ അറസ്റ്റിനെക്കുറിച്ചുള്ള യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ പരാമർശങ്ങൾ 'അനാവശ്യം ' എന്ന് പറഞ്ഞായിരുന്നു കേന്ദ്രസർക്കാർ പ്രതികരിച്ചത്. ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളും തിരഞ്ഞെടുപ്പിന് മേൽ കേന്ദ്രസർക്കാർ നടത്തുന്ന ഇടപെടലുകളും നിരീക്ഷിക്കുകയാണെന്നും യുഎൻ വക്താവ് പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com