ടൈറ്റാനിക് സിനിമയിൽ റോസിനെ രക്ഷിച്ച തടിക്കഷണം വിറ്റുപോയത് കോടികൾക്ക്

'ടൈറ്റാനിക്കിന്റെ' അന്ത്യ രംഗങ്ങളിൽ കെയ്റ്റ് വിൻസ്ലെറ്റ് അവതരിപ്പിച്ച റോസ് എന്ന നായിക പറ്റിപ്പിടിച്ചു കിടന്ന് രക്ഷപ്പെട്ട വാതിൽ പലകയുടെ കഷ്ണം ലേലത്തിൽ വിറ്റു പോയത് 5 .99 കോടിക്ക്.

ടൈറ്റാനിക് സിനിമയിൽ  റോസിനെ രക്ഷിച്ച തടിക്കഷണം വിറ്റുപോയത് കോടികൾക്ക്
dot image

അനശ്വരപ്രണയവും ടൈറ്റാനിക്ക് കപ്പൽ ദുരന്തവും പ്രമേയമായ 'ടൈറ്റാനിക്കി'ന്റെ അന്ത്യ രംഗങ്ങളിൽ കെയ്റ്റ് വിൻസ്ലെറ്റ് അവതരിപ്പിച്ച റോസ് എന്ന നായിക പറ്റിപ്പിടിച്ചു കിടന്ന് രക്ഷപ്പെട്ട വാതിൽപലകയുടെ കഷ്ണം ലേലത്തിൽ വിറ്റു പോയത് 5 .99 കോടിക്ക്. ഒരാൾക്ക് മാത്രം നിൽക്കാൻ സ്ഥലമുള്ള പലകയിൽ ഇടമില്ലാത്തതിനാൽ റോസിന്റെ പ്രാണപ്രിയൻ ജാക്ക് (ലിയൊനാർഡോ ഡി കാപ്രിയോ) വെള്ളത്തിൽ തണുത്തുറഞ്ഞ് മരിക്കേണ്ടി വന്നു.

1997 - ൽ പ്രശസ്ത്ര ചലച്ചിത്ര നിർമ്മാതാവ് ജെയിംസ് കാമറൂണാണ് സിനിമ പുറത്തിറക്കിയത്. ബാൾസ മരത്തിൽ നിന്നാണ് ചിത്രീകരണത്തിനുള്ള പലക നിർമിച്ചിരുന്നത്. യു എസ് ലേലകമ്പനിയായ ഹെറിറ്റേജ് ഓക്ഷൻസ് ആണ് ഇതുൾപ്പെടെ ഹോളിവുഡ് സിനിമകളിലെ ചിത്രീകരണത്തിന് ഉപയോഗിച്ച വിവിധ സാധന സാമഗ്രികൾ ലേലത്തിനെത്തിച്ചത്.

1984-ലെ 'ഇന്ത്യാന ജോൺസ് ആൻഡ് ദ ടെമ്പിൾ ഓഫ് ഡൂം' എന്ന ചിത്രത്തിലെ ഹാരിസൺ ഫോർഡിൻ്റെ ബുൾവിപ്പ്, 1980-ലെ 'ദി ഷൈനിംഗ്' എന്ന ചിത്രത്തിലെ ജാക്ക് നിക്കോൾസൺ ഉപയോഗിച്ച കോടാലി തുടങ്ങിയവയും വലിയ തുകയ്ക്ക് ലേലത്തിൽ വിറ്റു.

dot image
To advertise here,contact us
dot image