ചിത്രം തെളിയാതെ പാകിസ്താന്‍; സഖ്യ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി

പാക്ക് ദേശീയ അസംബ്ലിയിലെ 265 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്
ചിത്രം തെളിയാതെ പാകിസ്താന്‍; സഖ്യ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി

ഇസ്‌ലാമാബാദ്: ബിലാവല്‍ ഭൂട്ടോ നയിക്കുന്ന പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയെയും മറ്റ് ചെറിയ പാര്‍ട്ടികളെയും ചേര്‍ത്ത് സഖ്യ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഒരുങ്ങി നവാസ് ഷെരീഫിന്റെ പാര്‍ട്ടി പിഎംഎല്‍-എന്‍. സഖ്യ ചര്‍ച്ചകള്‍ക്ക് നവാസ് ഷെരീഫ് സഹോദരന്‍ ഷഹബാസ് ഷെരീഫിനെ ചുമതലപ്പെടുത്തിയിരുന്നു.

അതേ സമയം സര്‍ക്കാരുണ്ടാക്കാന്‍ താന്‍ ശ്രമിക്കുകയാണെന്നും എത്രയും വേഗം തിരഞ്ഞെടുപ്പുഫലം പ്രഖ്യാപിക്കണമെന്നും ജയിലില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ആവശ്യപ്പെട്ടു. പുതിയ മുന്നണി ഉടന്‍ പ്രഖ്യാപിക്കുമെന്നും സ്വതന്ത്രരായി മത്സരിച്ചു വിജയിച്ചവര്‍ അതില്‍ ചേരണമെന്നും ഇമ്രാന്‍ ആവശ്യപ്പെട്ടിരുന്നു.

ചിത്രം തെളിയാതെ പാകിസ്താന്‍; സഖ്യ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
'നാടു മൊത്തം നടുങ്ങിയിരിക്കുകയാണ്'; വന്യജീവി ആക്രമണങ്ങള്‍ക്ക് ശാശ്വത പരിഹാരം വേണമെന്ന് നാട്ടുകാര്‍

പൊതുതിരഞ്ഞെടുപ്പിന്റെ പൂര്‍ണ ഫലം അര്‍ദ്ധരാത്രിക്കുള്ളില്‍ പ്രഖ്യാപിച്ചില്ലെങ്കില്‍ പ്രതിഷേധം നടത്തുമെന്ന് ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. തിരഞ്ഞെടുപ്പില്‍ ദേശീയ അസംബ്ലിയിലെ 101 സീറ്റുകളുടെ സിംഹഭാഗവും ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയുടെ പിന്തുണയോടെ സ്വതന്ത്രര്‍ നേടിയത് അതിശയിപ്പിക്കുന്നതാണെന്ന പ്രതികരണങ്ങള്‍ വന്നിരുന്നു. 150ലധികം സീറ്റുകള്‍ പിടിഐ സ്വതന്ത്രര്‍ നേടിയെന്നും ഇമ്രാന്‍ ഖാന്‍ എക്സില്‍ പോസ്റ്റ് ചെയ്തിരുന്നു. പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച പാരിതോഷികങ്ങള്‍ വിറ്റുവെന്ന കേസില്‍ നിലവില്‍ 14 വര്‍ഷം തടവുശിക്ഷ അനുഭവിക്കുകയാണ് ഇമ്രാന്‍ ഖാന്‍.

ചിത്രം തെളിയാതെ പാകിസ്താന്‍; സഖ്യ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
'ഫ്രീക്വന്‍സി നല്‍കിയത് അജീഷിന്റെ മരണ ശേഷം മാത്രം'; കര്‍ണാടക വനം വകുപ്പിനെതിരെ ഗുരുതര ആരോപണം

പാക്ക് ദേശീയ അസംബ്ലിയിലെ 265 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്, കേവലഭൂരിപക്ഷത്തിന് ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് 133 സീറ്റുകള്‍ ആവശ്യമാണ്. തീവ്രവാദ ആക്രമണങ്ങളും തിരഞ്ഞെടുപ്പ് ക്രമക്കേടുകളും ആരോപിച്ച് വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയോടെ വോട്ടെടുപ്പ് അവസാനിച്ചു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ശേഷം പുതുതായി തിരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റ് പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com