രണ്ടുപേരുമായി ലൈംഗിക ബന്ധത്തിലേർപ്പെടാമോ? സമ്മതിച്ചു, പക്ഷേ..; സെയ്ൻ മാലിക്കിനെതിരെ ഗുരുതരാരോപണം

സെയ്ൻ തന്നോട് 40 ൽ അധികം തവണ ഇക്കാര്യം ആവശ്യപ്പെട്ടതായി യുവതി പറയുന്നു
രണ്ടുപേരുമായി ലൈംഗിക ബന്ധത്തിലേർപ്പെടാമോ? സമ്മതിച്ചു, പക്ഷേ..; സെയ്ൻ മാലിക്കിനെതിരെ ഗുരുതരാരോപണം

ബ്രിട്ടീഷ് ഗായകൻ സെയ്ൻ മാലിക്കിനെതിരെ ലൈംഗികാരോപണവുമായി യുവതി. ഒരേസമയം രണ്ടുപേരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ കഴിയുമോ എന്ന് സെയ്ൻ മാലിക് ചോദിച്ചതായാണ് യുവതിയുടെ ആരോപണം. സെയ്ൻ തന്നോട് 40 ൽ അധികം തവണ ഇക്കാര്യം ആവശ്യപ്പെട്ടതായി യുവതി പറയുന്നു.

ഓൺലൈൻ ഡേറ്റിംഗ് ആപ്പ് ടിൻഡറിലൂടെയാണ് തങ്ങൾ പരിചയപ്പെട്ടത്. പിന്നീട് സെയ്ൻ ഇൻസ്റ്റഗ്രാമിലൂടെ മെസേജ് അയയ്ക്കാൻ തുടങ്ങി. സാധാരണമായ ഒരു സൗഹൃദമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഒരു സ്ത്രീയുമായി ബന്ധത്തിലായിരുന്നു എന്ന് പറഞ്ഞതിന് ശേഷം സെയ്ന്റെ പെരുമാറ്റം മാറിയെന്ന് യുവതി പറയുന്നു.

ഒരേസമയം താനുമായും താൻ തെരഞ്ഞെടുത്ത സ്ത്രീയുമായും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ആഗ്രഹമുള്ളതായി സെയ്ൻ പറഞ്ഞു. 40 ൽ അധികം തവണ തന്നോട് ഇതേ കാര്യം ആവശ്യപ്പെട്ടു. എന്നാൽ ആ സ്ത്രീയ്ക്ക് മുന്നിൽ ഐഡന്‍റിറ്റി വെളിപ്പെടുത്തരുതെന്നും സെയ്ൻ പറഞ്ഞിട്ടുണ്ട്. അത്തരത്തിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ താല്പര്യമുള്ള സ്ത്രീയെ കണ്ടുപിടിച്ചുവെങ്കിലും മറ്റു ചില കാരണങ്ങളാൽ ആ പദ്ധതി ഉപേക്ഷിച്ചു. അത് സെയ്ൻ മാലിക്കിനെ രോഷാകുലനാക്കിയെന്നും യുവതി പറഞ്ഞു.

രണ്ടുപേരുമായി ലൈംഗിക ബന്ധത്തിലേർപ്പെടാമോ? സമ്മതിച്ചു, പക്ഷേ..; സെയ്ൻ മാലിക്കിനെതിരെ ഗുരുതരാരോപണം
പാകിസ്താന്‍ ദേശീയ അസംബ്ലി തെരഞ്ഞെടുപ്പ്; തെഹരീഖ് ഇ ഇന്‍സാഫിന് മുന്നേറ്റം

സെയ്ൻ മാലിക്കിനൊപ്പമുള്ള ചിത്രങ്ങളും യുവതി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. സംഭവത്തില്‍ സെയ്ന്‍ മാലിക്കോ അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങളോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Related Stories

No stories found.
logo
Reporter Live
www.reporterlive.com