ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഷാകിബ് അല്‍ ഹസന്‍ രാഷ്ട്രീയത്തിലേക്ക്

ബംഗ്ലാദേശിനുവേണ്ടി ഏകദിന ക്രിക്കറ്റിൽ ഏറ്റവുംകൂടുതൽ റൺസ് നേടിയിട്ടുണ്ട്
ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഷാകിബ് അല്‍ ഹസന്‍ രാഷ്ട്രീയത്തിലേക്ക്

ധാക്ക: രാഷ്ട്രീയത്തില്‍ സജീവമാകാനൊരുങ്ങി ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഷാകിബ് അല്‍ ഹസന്‍. ജനുവരി ഏഴിന് നടക്കാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ ഷാകിബ് ഭരണകക്ഷിയായ ബംഗ്ലാദേശ് അവാമി ലീഗ് പാര്‍ട്ടി സ്ഥാനാർത്ഥിയായേക്കും.

അവാമി ലീഗ് സെക്രട്ടറി ജനറൽ ബഹാവുദ്ദീൻ നാസിമാണ് ഇക്കാര്യം വ്യക്തമാക്കിയത്. “അദ്ദേഹം ഒരു സെലിബ്രിറ്റിയാണ്, രാജ്യത്തെ യുവാക്കൾക്കിടയിൽ അദ്ദേഹത്തിന് വലിയ ജനപ്രീതിയുണ്ട്,” ക്രിക്കറ്റ് ഓൾറൗണ്ടറെ സ്വാഗതം ചെയ്തുകൊണ്ട് ബഹാവുദ്ദീൻ പറഞ്ഞു. പ്രതിപക്ഷം തിരഞ്ഞെടുപ്പ് ബഹിഷ്‌കരണവുമായി മുന്നോട്ട് പോയാല്‍ ഷാകിബ് അല്‍ ഹസന്‍ എളുപ്പത്തിൽ ജയിച്ചുകയറുമെന്നാണ് വിലയിരുത്തൽ.

ബംഗ്ലാദേശിനുവേണ്ടി ഏകദിന ക്രിക്കറ്റിൽ ഏറ്റവുംകൂടുതൽ റൺസ് നേടിയിട്ടുണ്ട്. കൂടുതൽ വിക്കറ്റ് നേടിയ രണ്ടാമത്തെ താരവുംകൂടിയയായ ഷാകിബ് രാജ്യം കണ്ട എക്കാലത്തെയും മികച്ച കളിക്കാരിലൊരാളാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com