
സമീപകാലത്ത് കേരളം കണ്ട, ഏറ്റവും അസാധാരണമായ വെളിപ്പെടുത്തലുകളായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉണ്ടായത്.. പാലക്കാട് എംഎല്‍എ ആയി ഒരു വര്‍ഷം തികഞ്ഞിട്ടില്ല. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി മൂന്ന് വര്‍ഷം തികഞ്ഞില്ല. അതിന് മുന്‍പേ ഒന്നല്ല, രണ്ടല്ല, നിരവധി ആരോപണങ്ങള്‍. ഗര്‍ഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തല്‍, സ്ത്രീകളെ മറ്റ് ഉദ്ദേശ്യങ്ങളോടെ സമീപിക്കല്‍ അങ്ങനെയങ്ങനെ. തെരഞ്ഞെടുപ്പ് അടുത്തിരിക്കേ കോണ്‍ഗ്രസിന് രാഹുല്‍ ഉണ്ടാക്കിക്കൊടുത്ത ഡാമേജ്, അത് ഒട്ടും ചെറുതല്ല. എന്നിട്ടും നടപടി സസ്‌പെന്‍ഷന്‍ മാത്രം! എന്ത് ധാര്‍മികതയാണ് കോണ്‍ഗ്രസ് ഇതിലൂടെ ഉയര്‍ത്തിപ്പിടിക്കുന്നത്? ഹാബിച്വല്‍ സെക്ഷ്വല്‍ ഒഫന്‍ഡര്‍ എന്ന് എല്ലാവരും വിശേഷിപ്പിക്കുന്ന ഒരു വ്യക്തിയുടെ എംഎല്‍എ സ്ഥാനം സംരക്ഷിച്ചുകൊണ്ട് എന്ത് നീക്കുപോക്കാണ് കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നത്? ഈ ചോദ്യം ചോദിച്ചുകൊണ്ടേയിരിക്കുക തന്നെ വേണം.
വെളിപ്പെടുത്തലുകളുടെ ഗൗരവം കണക്കിലെടുത്ത്, എംഎല്‍എ സ്ഥാനം തിരിച്ചുവാങ്ങി, രാഹുലിനെ പാര്‍ട്ടിയില്‍ നിന്ന് പറഞ്ഞുവിടുകയല്ലേ കോണ്‍ഗ്രസ് ചെയ്യേണ്ടിയിരുന്നത്. തെളിവുകള്‍ ഇല്ലാത്ത, മാഞ്ഞുപോകുന്ന വെറും ആരോപണങ്ങളല്ല രാഹുലിനെതിരെ ഉയര്‍ന്നിരിക്കുന്നത്. തന്റെ രാഷ്ട്രീയകാലയളവില്‍ ഒരു പൊതുപ്രവര്‍ത്തകന് വേണ്ട അടിസ്ഥാന ധാര്‍മികത പോലും പുലര്‍ത്താത്ത രാഹുലിനെ കോണ്‍ഗ്രസ് പാര്‍ട്ടി സംരക്ഷിക്കേണ്ട കാര്യമെന്താണ്? വീണ്ടും ശിവന്‍കുട്ടിയുടെ വാക്കുകളെടുത്താല്‍ കോണ്‍ഗ്രസില്‍ ആര്‍ക്കാണ് ഇയാളെ ഇത്രക്കങ്ങ് പേടി
Content Highlights: Opinion about why Congress protect Rahul Mamkootathil