പാക് മണ്ണിലേക്ക് ഇന്ത്യ തൊടുത്തുവിട്ടത് സ്‌കാല്‍പ് മിസൈലുകളും ഹാമ്മറുകളും

പാക് ഭീകര ക്യാമ്പുകള്‍ തച്ചുടയ്ക്കാന്‍ ഇന്ത്യ തിരഞ്ഞെടുത്ത ആയുധങ്ങള്‍

dot image

25 ഇന്ത്യക്കാരും ഒരു നേപ്പാളിയും കൊല്ലപ്പെട്ട ക്രൂരമായ പഹല്‍ഗാം അക്രമണത്തെത്തിന് തിരിച്ചടിയായി ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ പാകിസ്ഥാന്റെ ഒന്‍പതോളം ഭീകര ക്യാമ്പുകള്‍ തകര്‍ത്താണ് ഇന്ത്യന്‍ സായുധ സേന മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയത്. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ട ആക്രമണത്തില്‍ പാകിസ്ഥാന്‍ ഭീകര താവളങ്ങള്‍ തകര്‍ക്കാന്‍ ഇന്ത്യ തൊടുത്തുവിട്ടത് സ്‌കാല്‍പ് മിസൈലുകളും ഹാമ്മര്‍ ബോംബുകളുമാണ്.

300 കിലോ മീറ്റര്‍ ദൂരപരിധിയുള്ള സ്‌കാല്‍പ്പ് മിസൈലിന്റെ കൃത്യതയുടെ പിന്നില്‍ അതിന്‍റെ നൂതന നാവിഗേഷന്‍ സംവിധാനമാണ്. ഇത് ഐഎന്‍എസ്, ജിപിഎസ്, ടെറൈന്‍ റഫറന്‍സിങ് എന്നിവ ഉപയോഗിക്കുന്നു. യൂറോപ്യന്‍ കണ്‍സോര്‍ഷ്യമായ എംബിഡിഎയാണ് സ്‌കാല്‍പ് മിസൈല്‍ നിര്‍മ്മിക്കുന്നത്. സ്‌റ്റോം ഷാഡോ എന്നും അറിയപ്പെടുന്ന സ്‌കാല്‍പ്, സ്റ്റെല്‍ത്ത് സവിശേഷതകള്‍ക്ക് പേരുകേട്ടതാണ് ഈ മിസൈല്‍. രാത്രിസമയത്തും ഏത് കാലാവസ്ഥയിലും ഇതിനെ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

70 കിലോമീറ്റര്‍ വരെ പ്രഹരശേഷിയുളളവയാണ് ഹാമ്മറുകള്‍ അഥവാ ഹൈലി എജൈല്‍ മോഡുലാര്‍ അമ്യുണിഷന്‍ എക്‌സ്റ്റന്റഡ് റേഞ്ച് . ഗ്ലൈഡ് ബോംബ് എന്നും അറിയപ്പെടുന്നവയാണ് ഹാമ്മറുകള്‍. എയര്‍ - ടു - ഗ്രൗണ്ട് യുദ്ധോപകരണമായ ഹാമ്മര്‍ 125 കിലോഗ്രാം മുതല്‍ 1000കിലോഗ്രാം വരെ ഭാരമുള്ള സാധാരണ ബോംബുകളില്‍ ഘടിപ്പിക്കാവുന്ന ഒരു മോഡുലാര്‍ കിറ്റാണ്. ജിപിഎസ്. ഇന്‍ഫ്രാറെഡ്-ലേസര്‍ രശ്മികള്‍ എന്നിവ ഘടിപ്പിച്ചിരിക്കുന്നതിനാല്‍ അതിന്റെ സഹായത്താല്‍ കൂറ്റന്‍ ലക്ഷ്യങ്ങള്‍ വരെ ഭേദിക്കാന്‍ സാധിക്കും. റാഫേല്‍ വിമാനങ്ങള്‍ക്ക് ഒരേ സമയം ആറ് ഹാമ്മറുകള്‍ വരെ വഹിക്കാനാവും.

4.5 തലമുറ യുദ്ധവിമാനമായ റഫാല്‍, വ്യോമസേനയുടെ ആയുധപ്പുരയിലെ ഏറ്റവും നൂതനമായ വിമാനമാണ്. 9.3 ടണ്‍ ആയുധങ്ങള്‍ വഹിക്കാനുള്ള ശേഷി, എയര്‍ ടു എയര്‍, എയര്‍ ടു ഗ്രൗണ്ട് മിസൈലുകള്‍ വഹിക്കാനുള്ള ശേഷി, ആണവ മിസൈലുകള്‍ കൊണ്ടുള്ള അക്രമണത്തിനുള്ള ശേഷി, അത്യാധുനിക റഡാര്‍ സംവിധാനം, ശത്രുസേനയുടെ റഡാര്‍ നിശ്ചലമാക്കാനുള്ള സംവിധാനം, ലഡാക് പോലെ ഉയര്‍ന്ന മേഖലകളില്‍ നിന്ന് ടേക്ക്ഓഫ് ചെയ്യുന്നതിനുള്ള എഞ്ചിന്‍ കരുത്ത്, അക്രമിക്കുന്ന ശത്രുമിസൈലുകളെ വഴിതിരിച്ച് വിടുക എന്നിവയൊക്കെ റഫാലിന്റെ പ്രത്യേകതയാണ്.

Content Highlights :Weapons chosen by India to destroy Pakistani terror camps

dot image
To advertise here,contact us
dot image