
May 29, 2025
05:15 PM
2025ലെ സംസ്ഥാന ബജറ്റിൽ ഭൂനികുതി, കോടതി ഫീസ് എന്നിവയിൽ വർധനവുണ്ടായിട്ടുണ്ട്. ഇത് വഴി വലിയ വരുമാനവർധനവാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഭൂനികുതി വർധനവിലൂടെ 100 കോടി രൂപയുടെ അധിക വരുമാനവും, കോടതി ഫീസിലൂടെ 150 കോടി രൂപയുടെ അധിക വരുമാനവുമാണ് സർക്കാർ ലക്ഷ്യം. സർക്കാരിന്റെ ഈ നീക്കത്തിൽ സാമ്പത്തിക വിദഗ്ധൻ ജോർജ് ജോസഫിന്റെ അഭിപ്രായം.
'ഈ ബജറ്റ് ബാലൻസ്ഡ് ആയ ഒന്നായിരുന്നു. കോടതി ഫീസ് അവസാനമായി 2004ലാണ് പരിഷ്കരിച്ചത്. മുൻകൂർ ജാമ്യാപേക്ഷയ്ക്ക് ഇതുവരെ തുകയില്ല. ജസ്റ്റിസ് വി കെ മോഹനൻ കമ്മീഷന്റെ റിപ്പോർട്ട് പ്രകാരം ഇത് 500 രൂപയാകുകയാണ്. ഇതിൽ ഒരു ലോജിക്കില്ലായ്മ ഇല്ല.
സംസ്ഥാനത്തിന്റെ തനത് നികുതി വരുമാനം വർധിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഗവണ്മെന്റിന്റെ കയ്യിലെ നികുതി വരുമാനം വർധിപ്പിക്കുക തന്നെ വേണം. നിലവിൽ സർക്കാരിന് അതിനുള്ള റിസോർസുകൾ ഇല്ല. ജിഎസ്ടിയിലേക്ക് വന്നതോട് കൂടി ടാക്സ് വർദ്ധനവ് പ്രധാനമാണ്.'
2002-ലെ സർഫാസി നിയമപ്രകാരം ഏറെറടുക്കുന്നതിനുള്ള 'സെക്വേർഡ് അസറ്റി'നുള്ള ഹര്‍ജിക്ക് 1000/-രൂപയാണ് ഫീസ് ചുമത്തിയിട്ടുള്ളത്. ഹൈക്കോടതി മുൻപാകെയുള്ള ജാമ്യാപേക്ഷയ്ക്കും മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്കും 500 രൂപ, സെഷൻസ് കോടതി മുൻപാകെയുള്ള ജാമ്യാപേക്ഷയ്ക്ക് 200 രൂപയും മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്ക് 250 രൂപയും തുടര്‍ന്നുള്ള ഓരോ ഹര്‍ജികള്‍ക്കും അതാതിന്റെ പകുതി ഫീസും, ഇവയല്ലാതെയുള്ള മറ്റു കോടതികളിൽ ഓരോ ഹർജിക്കാരനും 50 രൂപ എന്നതിനു വിധേയമായി പരമാവധി 250 രൂപയുമാണ് ഫീസായി ചുമത്തുക.
Content Highlights: Land Tax and court fees increased, expert opinion