'പലസ്തീനെ വെറുതെ വിടൂ'; മൈതാനത്ത് അതിക്രമിച്ചു കയറി പലസ്തീൻ അനുകൂലി

ലോകകപ്പില്‍ ഇന്ത്യ- ഓസ്‌ട്രേലിയ ഫൈനല്‍ പുരോഗമിക്കുകയാണ്.
'പലസ്തീനെ വെറുതെ വിടൂ'; 
മൈതാനത്ത് അതിക്രമിച്ചു കയറി പലസ്തീൻ അനുകൂലി

അഹമ്മദാബാദ്: ലോകകപ്പ് ഫൈനല്‍ മത്സരത്തിനിടെ മൈതനാത്ത് അതിക്രമിച്ചു കയറി പലസ്തീന്‍ അനുകൂലി. ഇസ്രായേലിന്റെ ആക്രമണം അവസാനിപ്പിക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. വെളുത്ത ടി ഷര്‍ട്ടില്‍ ഇത്തരം എഴുത്തുകളുമായാണ് പലസ്തീന്‍ അനുകൂലി ഗ്രൗണ്ടില്‍ അതിക്രമിച്ച് കയറിയത്.

ഇന്ത്യന്‍ വിരാട് കോഹ്‌ലിയെ ഇയാള്‍ ആലിംഗനം ചെയ്തു. കറുത്ത മാസ്‌കും ധരിച്ചാണ് ഇയാള്‍ ഗ്രൗണ്ടിലെത്തിയത്. മത്സരത്തിനിടെ പലസ്തീന്‍ പതാകയും ഗ്യാലറിയില്‍ ഒരു കൂട്ടം ആളുകള്‍ ഉയര്‍ത്തികാട്ടി.

ലോകകപ്പില്‍ ഇന്ത്യ- ഓസ്‌ട്രേലിയ ഫൈനല്‍ പുരോഗമിക്കുകയാണ്. മത്സരം 32 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com