ചാമ്പ്യന്മാര് അഫ്ഗാനെതിരെ; ലോകകപ്പില് ഇന്ന് രണ്ടാം വിജയത്തിനും കന്നി വിജയത്തിനുമായുള്ള പോരാട്ടം

ന്യൂഡല്ഹിയിലെ അരുണ് ജയ്റ്റ്ലി സ്റ്റേഡിയത്തില് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് മത്സരം ആരംഭിക്കുന്നത്

dot image

ന്യൂഡല്ഹി: ഏകദിന ലോകകപ്പില് നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിന് ഇന്ന് മൂന്നാമങ്കം. രണ്ടാം വിജയം തേടിയിറങ്ങുന്ന ഇംഗ്ലീഷ് പടയ്ക്ക് ആദ്യ ജയം തേടിയിറങ്ങുന്ന അഫ്ഗാനിസ്ഥാനാണ് എതിരാളികള്. ന്യൂഡല്ഹിയിലെ അരുണ് ജയ്റ്റ്ലി സ്റ്റേഡിയത്തില് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് മത്സരം ആരംഭിക്കുന്നത്.

റണ്ണറപ്പുകളായ ന്യൂസിലന്ഡിനോട് ഒന്പത് വിക്കറ്റുകളുടെ പരാജയം വഴങ്ങിയാണ് ഇംഗ്ലണ്ട് തുടങ്ങിയത്. എന്നാല് രണ്ടാം മത്സരത്തില് ബംഗ്ലാദേശിനെ 137 റണ്സിന് തകര്ത്ത് ആദ്യ വിജയം സ്വന്തമാക്കിയാണ് ചാമ്പ്യന്മാര് അഭിമാനം കാത്തത്. ബംഗ്ലാദേശിനെതിരെ ഓപ്പണര് ഡേവിഡ് മലാന്റെ സൂപ്പര് സെഞ്ച്വറിയാണ് ഇംഗ്ലണ്ടിന്റെ ഇന്നിങ്സിന് കരുത്തായത്. മത്സരത്തില് അര്ധ സെഞ്ച്വറിയുമായി തിളങ്ങിയ ജോണി ബെയര്സ്റ്റോയും ജോ റൂട്ടും തിളങ്ങിയിരുന്നു. ബൗളിങ്ങില് റീസ് ടോപ്ലിയും ക്രിസ് വോക്സും മികച്ച ഫോമിലുള്ളതും ഇംഗ്ലണ്ടിന് ആത്മവിശ്വാസം നല്കുന്നുണ്ട്.

മറുവശത്ത് ബംഗ്ലാദേശിനോടും ഇന്ത്യയോടും കനത്ത പരാജയമേറ്റുവാങ്ങിയതിന്റെ ക്ഷീണത്തിലാണ് അഫ്ഗാനിസ്താന് ലോക ചാമ്പ്യന്മാരോട് ഏറ്റുമുട്ടാനെത്തുന്നത്. ആദ്യ മത്സരത്തില് ബംഗ്ലാദേശിനെതിരെ ആറ് വിക്കറ്റിനായിരുന്നു തോല്വിയെങ്കില് രണ്ടാം മത്സരത്തില് ഇന്ത്യയോട് എട്ട് വിക്കറ്റിന് പരാജയപ്പെട്ടു. ഇതോടെ പിടിച്ചുനില്ക്കണമെങ്കില് അഫ്ഗാനിസ്ഥാന് ആദ്യവിജയം അനിവാര്യമായ സാഹചര്യമാണ്. ബാറ്റിങ്ങില് ക്യാപ്റ്റന് ഹഷ്മത്തുള്ള ഷാഹിദി, അസ്മത്തുള്ള ഒമര്സായ്, റഹ്മാനുള്ള ഗുര്ബാസ് എന്നിവരും ബൗളിങ്ങില് റാഷിദ് ഖാനും ഭേദപ്പെട്ട പ്രകടനം കാഴ്ച വെക്കുന്നുണ്ടെങ്കിലും കരുത്തരായ ഇംഗ്ലണ്ടിനെതിരെ പിടിച്ചുനില്ക്കാന് അഫ്ഗാന് മികച്ച പ്രകടനം തന്നെ പുറത്തെടുക്കേണ്ടി വരും.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us