Top

പാരസെറ്റാമോളിന് 'വലിയ വില' കൊടുക്കേണ്ടി വരും; ഒന്നു പനിക്കുമ്പോഴേക്കും എടുത്ത് കഴിക്കല്ലേ..

എഡിന്‍ബര്‍ഗ് സര്‍വ്വകലാശാലയാണ് നേരത്തെ അമിത രക്തസ്രാവമുണ്ടായിരുന്ന 110 പേരെ വിധേയമാക്കി പഠനം നടത്തിയത്

8 Feb 2022 6:03 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പാരസെറ്റാമോളിന് വലിയ വില കൊടുക്കേണ്ടി വരും; ഒന്നു പനിക്കുമ്പോഴേക്കും എടുത്ത് കഴിക്കല്ലേ..
X

തലവേദന, പനി, വയറുവേദന.....അസുഖം എന്തുമാകട്ടെ, മുക്തിനേടാന്‍ പാരസെറ്റമോളിനെ ആശ്രയിക്കുന്ന രീതി നമുക്കിടയിലുണ്ട്. എന്നാല്‍ ഇതിന് വലിയ വില കൊടുക്കേണ്ടി വരുമെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. പാരസറ്റമോളിന്റെ അമിതോപയോഗം രക്തസമ്മര്‍ദം, ഹൃദയാഘാതം, സ്‌ട്രോക്ക് ഉള്‍പ്പെടെയുള്ള അപകടങ്ങളിലേക്ക് തള്ളിവിടും.

എഡിന്‍ബര്‍ഗ് സര്‍വ്വകലാശാലയാണ് നേരത്തെ അമിത രക്തസ്രാവമുണ്ടായിരുന്ന 110 പേരെ വിധേയമാക്കി പഠനം നടത്തിയത്. ഒരു ഗ്രാം പാരസറ്റമോള്‍ ദിവസത്തില്‍ നാല് തവണയായോ അല്ലെങ്കില്‍ രണ്ടാഴ്ച്ചയോ കഴിക്കുന്നത് അപകടം ഉണ്ടാക്കും.

പാരസെറ്റമോള്‍ ഉപയോഗിച്ച ആളുകളില്‍ നാല് ദിവസത്തിനുള്ളില്‍, രക്തസമ്മര്‍ദ്ദം ഗണ്യമായി വര്‍ദ്ധിച്ചു, ഇത് ഹൃദയാഘാതമോ പക്ഷാഘാതമോ ഉണ്ടാകാനുള്ള സാധ്യത 20 ശതമാനം വര്‍ദ്ധിപ്പിക്കുമെന്നും കണ്ടെത്തി. പ്രായപൂര്‍ത്തിയായ മൂന്നില്‍ ഒരാള്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉണ്ടെന്നിരിക്കെ, യുകെയില്‍ പത്തിലൊരാള്‍ വേദനാസംഹാരിയായി പാരസറ്റമോള്‍ ഉപയോഗിക്കുന്നവരാണ്.

'രക്തസമ്മര്‍ദ്ദം വര്‍ധിപ്പിക്കുന്ന ഇബുപ്രോഫെന്‍ പോലുള്ള മരുന്നുകള്‍ ഉപയോഗിക്കുന്നത് നിര്‍ത്താന്‍ രോഗികളോട് നിര്‍ദേശിക്കുമ്പോള്‍ പാരസെറ്റമോള്‍ സുരക്ഷിതമായ ബദലാണെന്ന് ഞങ്ങള്‍ എപ്പോഴും കരുതിയിരുന്നു. ഹൃദയാഘാതമോ പക്ഷാഘാതമോ ഉണ്ടാകാന്‍ സാധ്യതയുള്ള രോഗികളില്‍ പാരസെറ്റമോള്‍ ഉപയോഗിക്കുന്നത് നിര്‍ത്തുന്നത് പരിഗണിക്കണം.' പ്രൊഫസര്‍ ഡാവിഡ് വെബ്ബ് പറഞ്ഞു.

വിട്ടുമാറാത്ത വേദനയ്ക്ക് പാരസെറ്റമോള്‍ ആവശ്യമുള്ളവര്‍ അവരുടെ രക്തസമ്മര്‍ദ്ദം നിയന്ത്രണത്തിലാക്കാന്‍ പ്രത്യേക മരുന്നുകള്‍ ഉപയോഗിക്കണമെന്നാണ് ഗവേഷകര്‍ നിരീക്ഷിക്കുന്നത്.

Next Story