ഫഹദ് ഫാസിലിനെ ബാധിച്ച രോഗം അത്ര ഭീകരനാണോ? എന്താണ് 'എഡിഎച്ച്‍ഡി'

ഫഹദ് ഫാസിലിനെ ബാധിച്ച രോഗം അത്ര ഭീകരനാണോ? എന്താണ് 'എഡിഎച്ച്‍ഡി'

നടൻ ഫഹദ് ഫാസിലിന് രോഗാവസ്ഥ തിരിച്ചറിഞ്ഞത് നാല്‍പ്പത്തിയൊന്നാം വയസ്സിലാണ്.

നടൻ ഫഹദ് ഫാസിൽ അടുത്തിടെ ഒരു വേദിയിൽ തനിക് 'എഡിഎച്ച്‍ഡി' എന്ന രോഗമുണ്ടെന്നും ഏറെ വൈകിയാണ് അത് തിരിച്ചറിഞ്ഞതെന്നും പറഞ്ഞിരുന്നു. ഫഹദിന്റെ ഈ തുറന്നു പറച്ചിലോടെ എഡിഎച്ച്‍ഡി എന്ന രോഗാവസ്ഥയെക്കുറിച്ച് ചർച്ചകൾ നടക്കുകയാണ്. യഥാർത്ഥത്തിൽ എന്താണ് എഡിഎച്ച്‍ഡി ?

കുട്ടികളിൽ നാഡീ വളർച്ച സംഭവിക്കുന്ന കാലഘട്ടത്തിൽ ഇവർക്ക് അനുഭവപ്പെടുന്ന മാനസിക വൈകല്യങ്ങളെയാണ് എഡിഎച്ച്‍ഡി അഥവാ അറ്റെൻഷൻ -ഡെഫിസിറ്/ഹൈപ്പർആക്ടിവിറ്റി ഡിസോർഡർ എന്ന് പറയുന്നത്. മൂന്ന് വയസുമുതൽ പന്ത്രണ്ടു വയസ്സുവരെയുള്ള കുട്ടികളിലാണ് ഇത് സാധാരണ കാണപെടാറുള്ളത്. ഒരു കാര്യത്തിലും ശ്രദ്ധ പതിപ്പിക്കാൻ സാധിക്കാതെ വരുക, ഹൈപ്പറാക്ടീവാകുക, എടുത്തുചാട്ടം, പ്രതീഷിയ്ക്കും അപ്പുറത്തുള്ള പ്രതികരണം ഇവയെല്ലാം എഡിഎച്ച്‍ഡിയുടെ ലക്ഷണങ്ങളാണ്.

വലിയ കാര്യമാക്കാതെ പോകുന്ന ശ്രദ്ധിക്കാത്ത തരത്തിലുള്ള നമ്മുടെ പല സ്വഭാവങ്ങളും ഒരുപക്ഷെ എഡിഎച്ച്‍ഡി സിംപ്റ്റം ആയിരിക്കാം. ഒരു ഉദാഹരണം പറയാം, കുട്ടികൾക്ക് മറ്റ് കുട്ടികളുമായി സംസാരിക്കാനുള്ള ബുദ്ധിമുട്ട്, ചില വിഷയങ്ങൾ മനസിലാക്കാനുള്ള പ്രശ്നം, പെട്ടെന്ന് തന്നെ ഒരു കാര്യത്തിൽനിന്ന് മാറിപ്പോകുക ഇത്തരത്തിലുള്ള അടയാളങ്ങളെല്ലാം ചിലപ്പോള്‍ എഡിഎച്ച്‍ഡിയുടേതായിരിക്കാം.

ഫഹദ് ഫാസിലിനെ ബാധിച്ച രോഗം അത്ര ഭീകരനാണോ? എന്താണ് 'എഡിഎച്ച്‍ഡി'
'മനഃപൂർവം അപമാനിച്ചു, മകൾക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടായി'; പരാതിയുമായി ബാലതാരം ദേവനന്ദയുടെ കുടുംബം

ഈ രോഗത്തിന് ചികിത്സയായി ബിഹേവിയർ തെറാപ്പിയാണ് നടത്തുന്നത്. സൈക്കോളജി ട്രീറ്റ്മെന്റുകളും നടത്താറുണ്ട്. കുട്ടികളിലെ ഇത്തരം രോഗത്തിന് പലപ്പോഴും രക്ഷിതാക്കൾക്കാണ് കൗണ്‍സലിംഗ്‌ നൽകുന്നത്. കുട്ടികളോടുള്ള സമീപനം ഒരുപരിധിവരെ രോഗനിയന്ത്രണത്തിന് സഹായിക്കും. മുതിർന്നവരുടെ കാര്യമെടുത്താല്‍, ഒരു കാര്യം ചെയ്യാനുള്ള വിമുഖത, പെട്ടെന്ന് എല്ലാത്തിനോടും മടുപ്പ് തോന്നുക, പൊടുന്നനെ ഹൈപ്പറാക്റ്റീവ് ആകുക എന്നതെല്ലാം സൂചനകളാണ്.

എഡിഎച്ച്‍ഡി സ്ഥിരീകരിക്കുന്നതിനായി മെഡിക്കലി ചില മാനദണ്ഡങ്ങളുണ്ട്. രോഗം പരിശോധിച്ച് കണ്ടെത്തിയാലും ഘട്ടം ഘട്ടമായി മാത്രമേ ആ അവസ്ഥയെ മറികടക്കാൻ കഴിയൂ. നടൻ ഫഹദ് ഫാസിലിന് രോഗാവസ്ഥ തിരിച്ചറിഞ്ഞത് നാല്‍പ്പത്തിയൊന്നാം വയസ്സിലാണ്. 'വലുതായല്ലെങ്കിലും ചെറുതായി എനിക്കതുണ്ട്. ചെറുപ്പത്തില്‍ കണ്ടെത്തിയാല്‍ അത് മാറ്റാനാകുമായിരുന്നു', എന്നാണ് നടൻ ഒരു വേദിയിൽ പറഞ്ഞത്. പക്ഷെ അത്ര അപകടകാരിയല്ല ഈ രോഗാവസ്ഥ. കണ്ടെത്തി ഡോക്ടറുടെ നിർദേശാനുസരണം പ്രതിവിധി തേടിയാല്‍ ഈ അവസ്ഥയെ മറികടക്കാവുന്നതേയുള്ളൂ.

logo
Reporter Live
www.reporterlive.com