യുഎഇയിൽ ഭക്ഷ്യസുരക്ഷാ പരിശോധന ശക്തം; അൽ ദഫ്രയിൽ ഭക്ഷ്യയോഗ്യമല്ലാത്ത മാംസം പിടികൂടിയ 84 കേസുകളിൽ നടപടി

സുരക്ഷിതമല്ലാത്ത മാംസം ഭക്ഷ്യവിതരണ ശൃംഖലയിൽ എത്തുന്നത് തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്

യുഎഇയിൽ ഭക്ഷ്യസുരക്ഷാ പരിശോധന ശക്തം; അൽ ദഫ്രയിൽ ഭക്ഷ്യയോഗ്യമല്ലാത്ത മാംസം പിടികൂടിയ 84 കേസുകളിൽ നടപടി
dot image

യുഎഇയിലെ അൽ ദഫ്ര മേഖലയിൽ പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുമായി മുനിസിപ്പാലിറ്റി പരിശോധനകൾ ശക്തമാക്കി. ഒക്ടോബറിൽ നടത്തിയ കർശന വെറ്ററിനറി പരിശോധനകളിൽ ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തിയ 84 കേസുകളിൽ അൽ ദഫ്ര മേഖലാ മുനിസിപ്പാലിറ്റി നടപടി സ്വീകരിച്ചു. ഇതിൽ 77 കേസുകളിൽ ഭാഗികമായും ഏഴെണ്ണത്തിൽ പൂർണമായും മാംസം ഉപഭോഗത്തിന് അനുയോജ്യമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് നശിപ്പിച്ചു.

മാംസത്തിന്റെ ഏതെങ്കിലും ഭാഗത്ത് ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തിയാൽ ആ ഭാഗം മാത്രം ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ട് നീക്കം ചെയ്യുന്നതാണ് ഭാഗിക നിരോധനം. എന്നാൽ മാംസം മുഴുവനായും ഉപഭോഗത്തിന് അനുയോജ്യമല്ലെന്ന് കണ്ടെത്തിയാൽ പൂർണമായും നിരോധിക്കും. സുരക്ഷിതമല്ലാത്ത മാംസം ഭക്ഷ്യവിതരണ ശൃംഖലയിൽ എത്തുന്നത് തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

Also Read:

അറവുശാലകൾക്ക് പുറമെ കന്നുകാലി ചന്തകളിലെത്തുന്ന മൃഗങ്ങളിലും മുനിസിപ്പാലിറ്റി വെറ്ററിനറി പരിശോധന നടത്തുന്നുണ്ട്. മൃഗങ്ങളുടെ ആരോഗ്യസ്ഥിതി വിലയിരുത്തുകയും രോഗസാധ്യതകൾ കണ്ടെത്തുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് പരിശോധനകൾ.

ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും അൽ ദഫ്റ മേഖലയിലെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും ഇത്തരം പരിശോധനകൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.

Content Highlights: Al Dhafra Region Municipality handled 84 cases through veterinary inspection procedures in October 2026 as part of its efforts to ensure public health and food safety.

dot image
To advertise here,contact us
dot image