

യുഎഇയില്‍ സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. 24 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് 515.75 ദിര്‍ഹമാണ് വില. കഴിഞ്ഞ ദിവസം അത് 512 ദിര്‍ഹമായിരുന്നു. 22 കാരറ്റ് സ്വര്‍ണത്തിന് 477. 50 ദിര്‍ഹമാണ് ഇന്നത്തെ വില. 21 കാരറ്റിനും 18 കാരറ്റിനും 14 കാരറ്റിനും വില വര്‍ധിച്ചിട്ടുണ്ട്.
ആഗോളതലത്തില്‍ സ്വര്‍ണവില കുറഞ്ഞപ്പോള്‍ ദുബായില്‍ വര്‍ധിക്കുകയായിരുന്നു. മൂന്ന് വര്‍ഷത്തിനിടെ ആദ്യമായി യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് വര്‍ധിപ്പിച്ചതിനെ തുടര്‍ന്നാണ് ഇന്ന് ദുബായില്‍ സ്വര്‍ണവില വര്‍ധിച്ചത്. ആഗോള തലത്തില്‍ യുഎഇ സമയം രാവിലെ 9.10ഓടെ സ്‌പോട്ട് ഗോള്‍ഡ് വില 1.13 ശതമാനം ഇടിഞ്ഞ് ഔണ്‍സിന് 4,297. 61 ഡോളറിലെത്തിയിരുന്നു.
അതേസമയം സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 22 കാരറ്റ് സ്വര്‍ണത്തിന് പവന് 440 രൂപയാണ് കുറഞ്ഞത്. 1,12,080 ആണ് ഇന്നത്തെ വിപണിവില. ഒരു ഗ്രാമിന് 55 രൂപ കുറഞ്ഞു. 24 കാരറ്റ് സ്വര്‍ണത്തിനും വില കുറഞ്ഞിട്ടുണ്ട്. ഒരു പവന് 480 രൂപ കുറഞ്ഞ് 1,22,272 ആണ് വിപണിവില. ഒരു ഗ്രാമിന് 60 രൂപ കുറഞ്ഞ് 15,284 ആണ് വില.
Content Highlights: There is a slight increase in gold prices in the UAE The price of 24-carat gold today is 515.75 Dirhams