ഓഗസ്റ്റിലെ ഭാഗ്യജേതാക്കളിൽ ഇന്ത്യക്കാരും, ബിഗ് ടിക്കറ്റിൽ ചെന്നൈ സ്വദേശിക്കും വമ്പൻ സമ്മാനം

കാർ പ്രേമികൾക്കായും വരും മാസങ്ങളിൽ രണ്ട് ഡ്രീം കാർ നറുക്കെടുപ്പുകളുണ്ടെന്ന് അധികൃതർ അറിയിച്ചു

ഓഗസ്റ്റിലെ ഭാഗ്യജേതാക്കളിൽ ഇന്ത്യക്കാരും, ബിഗ് ടിക്കറ്റിൽ ചെന്നൈ  സ്വദേശിക്കും വമ്പൻ സമ്മാനം
dot image

സെപ്റ്റംബർ മാസത്തിൽ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ പങ്കെടുക്കുന്നവരെ കാത്തിരിക്കുന്നത് 20 മില്യൺ ദിർ​ഹം ഗ്രാൻഡ് പ്രൈസിന്റെ വമ്പൻ സമ്മാനമാണ്. ഒക്ടോബർ 3ന് നടക്കുന്ന ലൈവ് നറുക്കെടുപ്പിലാണ് ഗ്രാൻഡ് പ്രൈസ് വിജയിയെ പ്രഖ്യാപിക്കുക. അതേസമയം ഓഗസ്റ്റിലെ അവസാന ആഴ്ചയിലെ ഇ-നറുക്കെടുപ്പിൽ രണ്ട് ഇന്ത്യക്കാരടക്കം നാല് പേർ വിജയികളായി. 25,000 ദിർഹം വീതം നാലുപേർക്ക് 100,000 ​​ദിർഹമാണ് സമ്മാനമായി ലഭിച്ചത്.

ചെന്നൈ സ്വദേശിയായ 48കാരനായ കാർത്തികേയൻ ദക്ഷിണാമൂർത്തിയാണ് വിജയികളിൽ ഒരാൾ. കഴിഞ്ഞ 16 മാസമായി ഇന്ത്യയിൽ നിന്ന് ബിഗ് ടിക്കറ്റ് വെബ്സൈറ്റ് വഴി ഓൺലൈനായി ടിക്കറ്റുകൾ വാങ്ങിവരികയായിരുന്ന ഇദ്ദേഹം സ്വന്തമായി വാങ്ങിയ ടിക്കറ്റിനാണ് 25,000 ദിർഹത്തിന്റെ സമ്മാനം ലഭിച്ചിരിക്കുന്നത്. വിജയവാർത്ത അറിഞ്ഞപ്പോൾ ആദ്യം തട്ടിപ്പാണെന്നാണ് കരുതിയിരുന്നതെന്നും സമ്മാനത്തുക ഭാവി കാര്യങ്ങൾക്കായി പ്രയോജനപ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യക്കാരനായ ഭൂമേശ്വർ ചിന്താപണ്ടുവാണ് മറ്റൊരു വിജയി. ഇദ്ദേഹം ഓൺലൈനായി വാങ്ങിയ ടിക്കറ്റിലൂടെയാണ് സമ്മാനം നേടിയത്. വിജയവാർത്ത അറിഞ്ഞപ്പോൾ ഏറെ സന്തോഷമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

യുഎഇ സ്വദേശിയായ സയീദ് സലീം മുഹമ്മദ് അൽ കിന്ദി അൽ ഷംസിക്കും ഇ-നറുക്കെടുപ്പിൽ 25,000 ദിർഹം സമ്മാനമായി ലഭിച്ചു. താൻ വാങ്ങിയ ടിക്കറ്റിന് സമ്മാനം ലഭിച്ചെന്നറിഞ്ഞപ്പോൾ വലിയ സന്തോഷവും അത്ഭുതവുമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ദുബായിൽ 10 വർഷമായി താമസിക്കുന്ന 33കാരനായ ​ഗുഫ്രാൻ ജാവേദ് ആണ് മറ്റൊരു വിജയി. പാകിസ്താൻ സ്വദേശിയായ ​ഗുഫ്രാൻ റിയൽ എസ്റ്റേറ്റ് ബ്രോക്കറായി ജോലി ചെയ്യുകയാണ്.

സെപ്റ്റംബർ മാസത്തെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഒരാൾക്ക് 20 മില്യൺ ദിർഹമാണ് ഗ്രാൻഡ് പ്രൈസായി ലഭിക്കുക. വിജയികളെ ഒക്ടോബർ മൂന്നിന് നടക്കുന്ന ലൈവ് നറുക്കെടുപ്പിൽ പ്രഖ്യാപിക്കും. അന്നത്തെ നറുക്കെടുപ്പിൽ ഒരാൾക്ക് ഒരു മില്യൺ ദിർഹം, ഒരാൾക്ക് 500,000 ദിർഹം, ഒരാൾക്ക് 250,000 ദിർഹം, രണ്ട് പേർക്ക് 100,000 ദിർഹം വീതം എന്നിങ്ങനെ അഞ്ച് പേർക്ക് 1.95 മില്യൺ ദിർഹം കൺസൊലേഷൻ സമ്മാനങ്ങളും നൽകും. കൂടാതെ സെപ്റ്റംബറിലെ ഓരോ ആഴ്ചയും നാല് പേർക്ക് 25,000 ദിർഹം വീതം സമ്മാനം ലഭിക്കും. ഒക്ടോബർ 3ലെ ലൈവ് നറുക്കെടുപ്പിൽ തിരഞ്ഞെടുക്കപ്പെടുന്ന മൂന്ന് പേർക്ക് നവംബർ 3ന് നടക്കുന്ന ബിഗ് സ്പിൻ ഗെയിമിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കും. ഓരോരുത്തർക്കും പരമാവധി ഒരുമില്യൺ ദിർഹം വരെ നേടാനാകും. കാർ പ്രേമികൾക്കായും വരും മാസങ്ങളിൽ രണ്ട് ഡ്രീം കാർ നറുക്കെടുപ്പുകളുമുണ്ടെന്ന് അധികൃതർ അറിയിച്ചു. ഒക്ടോബർ 3ന് നടക്കുന്ന നറുക്കെടുപ്പിൽ നിസാൻ പട്രോൾ, നവംബർ 3ന് റേഞ്ച് റോവർ വേലാർ എന്നിവ സമ്മാനമായി നൽകുകയും ചെയ്യും.

Content Highlight: Big Ticket has announced a Dh20 million grand prize for September, while four participants, including two Indians, won Dh25,000 each in the final weekly e-draw of August.

dot image
To advertise here,contact us
dot image