

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻ വർധനവ്. ഒരു പവന് 2440 രൂപയാണ് ഒറ്റയടിക്ക് കൂടിയത്. ₹1,13,920 രൂപയാണ് വിപണിവില. ഒരു ഗ്രാമിന് 305 രൂപയാണ് കൂടിയത്. ₹14,240 രൂപയാണ് വിപണിവില.24 കാരറ്റ് സ്വർണത്തിനും വില കൂടി. ഒരു പവന് 2664 രൂപയാണ് കൂടിയത്. ₹1,24,280 രൂപയാണ് വിപണിവില. ഗ്രാമിന് കൂടിയത് 333 രൂപയാണ്. 15,535 രൂപയാണ് വിപണിവില.
കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവിലയിൽ ഉണ്ടായ ഇടിവ് ഇല്ലാതാകുന്നതായാണ് കാണുന്നത്. ഇന്നലെ 2240 രൂപയാണ് കുറഞ്ഞത്. 1,11,480 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ സ്വർണവില. തുടർച്ചയായ വിലവർധനവിന് ശേഷം സ്വർണവില താഴേക്ക് കൂപ്പുകുത്തുന്ന കാഴ്ചയായിരുന്നു കണ്ടുകൊണ്ടിരുന്നത്. എന്നാൽ ഇന്നത്തെ വർധനവോടെ സ്വർണവില വീണ്ടും മുകളിലേക്കോ എന്ന ആശങ്ക ഉയരുകയാണ്.
Content Highlights: