

'ബെത്‌ലഹേം കുടുംബ യൂണിറ്റ്' എന്ന സിനിമയിൽ നിവിൻ പോളിയുടെ അനിയനായി നസ്‌ലെനെ പ്ലാൻ ചെയ്തിരുന്നോ എന്ന ചോദ്യത്തിന് മറുപടിയുമായി ഗിരീഷ് എ ഡി. 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' ആലോചിക്കുന്ന സമയത്ത് നിവിന്റെ അനിയനായി നസ്ലെനെ വെച്ചാലോ എന്നൊരു ആലോചന ഉണ്ടായിരുന്നുവെന്ന് ഗിരീഷ് പറഞ്ഞു. പിന്നീട് സൈഡ് റോളിലേക്ക് മാത്രമായി നസ്‌ലെനെ വിളിക്കാൻ കഴിയില്ലലോ എന്നും സംഗീത് തന്നോടുള്ള സ്നേഹം കാരണം വന്ന് അഭിനയിച്ചുവെന്നും കൂട്ടിച്ചേർത്തു. ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലാണ് ഗിരീഷ് ഇക്കാര്യം പറഞ്ഞത്.
'പണ്ട് 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' ആലോചിക്കുന്ന സമയത്ത് നിവിന്റെ അനിയനായി നസ്ലെനെ വെച്ചാലോ എന്നൊരു ഓപ്ഷൻ ഉണ്ടായിരുന്നു. പിന്നെ സൈഡ് റോൾ ചെയ്യാൻ നസ്‌ലെനെ വിളിക്കാൻ പറ്റില്ലലോ. അവസാനം സംഗീത് നമ്മളോടുള്ള സ്നേഹം കൊണ്ട് വന്നു അഭിനയിച്ചു. അവനും നായകനായി സിനിമകൾ പുറത്തിറങ്ങുന്നുണ്ട്. പ്രേമലു 2വിന്റെ കാര്യത്തിൽ ഇപ്പോൾ ഞാൻ മറുപടി പറഞ്ഞാൽ ആരെയെങ്കിലും ഒക്കെ ഇതിലേക്ക് വലിച്ചിടുന്നത് പോലെ ഇരിക്കും', ഗിരീഷ് എ ഡി പറഞ്ഞു. കുറച്ചുകൂടി കഴിഞ്ഞിട്ട് വിശദമായി അതിനെകുറിച്ച് സംസാരിക്കാമെന്ന് ഗിരീഷ് എ ഡി കൂട്ടിച്ചേർത്തു.
കൂടാതെ ഏറെ പ്രതീക്ഷയോടെ തുടങ്ങിയ പ്രേമലു 2 വേണ്ടെന്ന് വെച്ചത് താൻ തന്നെയാണെന്നും ഒരുപാട് പ്രതിസന്ധികൾ മറികടന്ന് തൊട്ടടുത്ത ദിവസം വേറൊരു സിനിമയുടെ സ്ക്രിപ്റ്റിലേക്ക് കടന്ന അനുഭവവും ഗിരീഷ് എ ഡി പറഞ്ഞു. ഓണക്കാലത്ത് കുടുംബസമേതം കണ്ടിരിക്കാവുന്ന മികച്ചൊരു ഫീൽ ഗുഡ് എന്റർടെയ്‌നറാണ് 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' എന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ. ബോക്സ് ഓഫീസ് ട്രാക്കിങ് സൈറ്റായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം ആഗോളതലത്തിൽ 15.63 കോടി രൂപയാണ് ആദ്യദിനം ചിത്രം നേടിയത്.

തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ, പ്രേമലു എന്നീ ചിത്രങ്ങൾക്ക് ശേഷം ഗിരീഷ് എ ഡി ഒരുക്കിയ ഈ ചിത്രം ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. മമിതാ ബൈജു, സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കര്‍, വിനയ് ഫോര്‍ട്ട്, റോഷന്‍ ഷാനവാസ്, ശ്യാം മോഹന്‍, ഷമീര്‍ ഖാന്‍, ശ്രിന്ദ, പാര്‍വതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രന്‍ തുടങ്ങി വലിയൊരു താരനിര തന്നെയാണ് ചിത്രത്തിലുള്ളത്. ചാലക്കുടി, പൊള്ളാച്ചി, ഗോവ, ഹൈദ്രാബാദ്, കുട്ടിക്കാനം എന്നീ ലൊക്കേഷനുകളിലായി നൂറിലധികം ദിവസങ്ങള്‍ കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായിട്ടുള്ളത്. പോസിറ്റീവ് പ്രതികരണങ്ങൾ കണക്കിലെടുത്ത് സിനിമയ്ക്ക് വരും ദിവസങ്ങളിൽ ഇനിയും കളക്ഷൻ കൂടാനാണ് സാധ്യത.
Content Highlights: Naslen planned to play Nivin Pauly's brother in Bethlehem Kudumba Unit? Director Girish A D responds