ഡിജിറ്റല്‍ ബാങ്കിങ് സൗകര്യങ്ങള്‍ക്ക് സുരക്ഷയൊരുക്കി യുഎഇ

ഇലക്ട്രോണിക് തട്ടിപ്പ്, ലോഗിന്‍ ഡാറ്റ, വെരിഫിക്കേഷന്‍ കോഡുകള്‍ എന്നിവയുടെ ദുരുപയോഗം തടയുന്നതാണ് ഈ രീതി

ഡിജിറ്റല്‍ ബാങ്കിങ് സൗകര്യങ്ങള്‍ക്ക് സുരക്ഷയൊരുക്കി യുഎഇ
dot image

യുഎഇയില്‍ ഡിജിറ്റല്‍ ബാങ്കിങ് സേവനങ്ങള്‍ കൂടുതല്‍ സുരക്ഷിതമാക്കി അധികൃതര്‍. ഇലക്ട്രോണിക് തട്ടിപ്പ്, ലോഗിന്‍ ഡാറ്റ, വെരിഫിക്കേഷന്‍ കോഡുകള്‍ എന്നിവയുടെ ദുരുപയോഗം തടയുന്നതിന് ബാങ്കിങ് ആപ്ലിക്കേഷനുകള്‍ ആക്‌സസ് ചെയ്യുമ്പോള്‍ ഉപഭോക്തൃ ഐഡന്റിറ്റി വെരിഫിക്കേഷന്‍ രീതികള്‍ മെച്ചപ്പെടുത്തിയാണ് ബാങ്കിങ് സേവനങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നത്. ഇടപാടുകളോ ലോഗിന്‍ ശ്രമങ്ങളോ നടക്കുമ്പോള്‍ ബാങ്കിങ് ആപ്പുകളില്‍ ദൃശ്യമാകുന്ന അറിയിപ്പുകളുടെ ഉപയോഗം, ചില ഇടപാടുകള്‍ പൂര്‍ത്തിയാക്കുന്നതിന് മുമ്പ് കൂടുതല്‍ വെരിഫിക്കേഷന്‍ രീതികള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് പുതിയ നടപടി ക്രമങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത് എന്ന് അധികൃതര്‍ വ്യക്തമാക്കി.

ഉപഭോക്താവിന്റെ ഫോണ്‍ ബാങ്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നതും ബാങ്കിങ് ആപ്ലിക്കേഷന്‍ ഓതന്റിഫിക്കേഷന്‍ പ്രക്രിയയും നിര്‍ബന്ധമാക്കും. ആപ്പില്‍ ലോഗിന്‍ ചെയ്താല്‍ അല്ലെങ്കില്‍ ഇടപാട് നടത്തുന്നതിന് മുമ്പ് ഉപഭോക്താവിന് അവരുടെ ഫോണില്‍ ഒരു സന്ദേശം ലഭിക്കും. അത് വഴി അവര്‍ക്ക് ഇടപാട് കാര്യങ്ങള്‍ അവലോകനം ചെയ്യാനും ആപ്ലിക്കേഷനില്‍ നിന്ന് അത് അപ്രൂവ് ചെയ്യാനോ റിജക്ട് ചെയ്യാനോ കഴിയും എന്നും അധികൃതര്‍ അറിയിച്ചു. മുഖം തിരിച്ചറിയുന്നത് ( ഫെയ്‌സ് റെക്കഗ്നേഷൻ) അല്ലെങ്കില്‍ ഫിംങ്കര്‍ പ്രിന്റ് പോലുള്ള ബയോമെട്രിക് സ്ഥിരീകരണ രീതികള്‍ക്ക് പുറമേ ഒരു പ്രത്യേക പിന്‍ കോഡ് നല്‍കാനുള്ള സംവിധാനങ്ങളും ഒരുക്കും.

ഇലക്ട്രോണിക് പെയ്‌മെന്റ്, വാങ്ങലുകള്‍ എന്നിവയില്‍ സുരക്ഷ ശക്തമാക്കും. ടെക്സ്റ്റ് മെസേജ് വഴി എത്തുന്ന ഒറ്റത്തവണ പാസ്‌വേഡ് ബാങ്കിങ് ആപ്ലിക്കേഷന്‍ ഇടപാട് സ്ഥിരീകരിക്കുകയും ചെയ്യുന്നു. ബയോമെട്രിക് സ്ഥിരീകരണ രീതികളെ അടിസ്ഥാനമാക്കി ഉപഭോക്താവിന് മാത്രം അറിയാവുന്ന വിവരങ്ങള്‍ അടങ്ങിയ ഒരു രഹസ്യ നമ്പര്‍ ആപ്ലിക്കേഷനില്‍ തന്നെ നല്‍കുന്നതാണ് ഈ രീതി എന്നും അധികൃതര്‍ വ്യക്തമാക്കി.

Content Highlight: The UAE is strengthening digital banking security through enhanced cybersecurity standards, advanced authentication systems, and stricter protection measures for financial transactions.

dot image
To advertise here,contact us
dot image