40-ാം പിറന്നാൾ ആഘോഷത്തിനിടെ സർപ്രൈസ് പ്രൊപ്പോസൽ; ബോൾട്ട് വിവാഹിതനാവുന്നു

ലോകത്തിലെ വേഗ മനുഷ്യൻ സ്പ്രിന്റ് ഇതിഹാസം ഉസൈൻ ബോൾട്ട് നാൽപതാം വയസ്സിൽ വിവാഹിതനാകുന്നു

40-ാം പിറന്നാൾ ആഘോഷത്തിനിടെ സർപ്രൈസ് പ്രൊപ്പോസൽ; ബോൾട്ട് വിവാഹിതനാവുന്നു
dot image

ലോകത്തിലെ വേഗ മനുഷ്യൻ സ്പ്രിന്റ് ഇതിഹാസം ഉസൈൻ ബോൾട്ട് നാൽപതാം വയസ്സിൽ വിവാഹിതനാകുന്നു. ദീർഘകാല പങ്കാളിയായ കാസി ബെന്നറ്റാണ് വധു. തന്റെ 40-ാം ജന്മദിനത്തിനിടയിൽ ഉസൈൻ ബോൾട്ട് കാസി ബെന്നറ്റിനെ പ്രൊപ്പോസ് ചെയ്യുകയായിരുന്നു.

കിങ്സ്റ്റണിൽ നടന്ന സ്വകാര്യ ചടങ്ങിൽ അടുത്ത കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിലായിരുന്നു പ്രൊപ്പോസൽ. അഞ്ച് കാരറ്റിന്റെ വജ്രമോതിരം അണിയിക്കുകയും ചെയ്തു. ബോൾട്ടും ബെന്നറ്റും സ്‌റ്റേജിൽ നിന്ന് അതിഥികളോട് സംസാരിക്കുന്നതിനിടയിൽ പെട്ടെന്ന് ബോൾട്ട് മുട്ടുകുത്തിയിരുന്ന് വിവാഹാഭ്യർഥന നടത്തുകയായിരുന്നു.

'നീയെന്ന ജീവിതകാലം മുഴുവൻ സന്തോഷവാനാക്കുമോ? വിവാഹം കഴിക്കുമോ?' എന്ന് ചോദിച്ച് ബോൾട്ട് മോതിരം നീട്ടുകയായിരുന്നു. അഞ്ച് കാരറ്റ് വരുന്ന വജ്രമോതിരം ബെന്നറ്റിന്റെ വിരലിൽ അണിയിക്കുകയും ചെയ്തു. ഈ സർപ്രൈസിൽ വികാരാധീനയയായ കാസി കരഞ്ഞാണ് സമ്മതം അറിയിച്ചത്. തന്റെ വിവാഹനിശ്ചയ മോതിരം എല്ലാവരേയും ഉയർത്തി കാണിക്കുകയും ചെയ്തു. പിന്നീട് സോഷ്യൽ മീഡിയയിൽ ഇതിന്റെ ചിത്രങ്ങൾ പങ്കുവെച്ചു.

2013-ലാണ് ഇരുവരുടേയും പ്രണയം തുടങ്ങുന്നത്. 2016 റിയോ ഒളിമ്പിക്‌സിൽ ഇരുവരും പൊതുവേദിയിലെത്തിയതോടെ പ്രണയം പരസ്യമായി. ആ ഒളിമ്പിക്‌സിൽ 100 മീറ്റർ, 200 മീറ്റർ, 4x100 മീറ്റർ റിലേ എന്നീ ഇനങ്ങളിൽ ബോൾട്ട് സ്വർണമെഡൽ നേടി. 10 വർഷത്തോളമായി ഒരുമിച്ച് ജീവിക്കുന്ന ഇരുവർക്കും ഒരു മകളും ഇരട്ട ആൺകുട്ടികളുമുണ്ട്.

content highlights: usain bolt surprise marriage proposal kasi bennett 40th birthday

dot image
To advertise here,contact us
dot image