

ഷാര്‍ജയില്‍ മൂന്ന് നില കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലികയ്ക്ക് ദാരുണാന്ത്യം. ഷാര്‍ജ അല്‍ നബ്ബയില്‍ താമസിക്കുന്ന കാസര്‍കോട് മൊഗ്രാല്‍ സ്വദേശി മുബാറക് അലിയുടെയും മുര്‍ഷിദയുടെയും മകള്‍ ഏഴുവയസുകാരി സഫയാണ് മരിച്ചത്.
സംഭവസമയത്ത് അമ്മ മുര്‍ഷിദ ജോലി സ്ഥലത്തായിരുന്നു. അച്ഛന്‍ മുബാറക് അപ്പാര്‍ട്ട്‌മെന്റിന് താഴെ കാര്‍ പാര്‍ക്കുചെയ്യാന്‍ പോയിരിക്കുകയുമായിരുന്നു. അപ്പാര്‍ട്ട്‌മെന്റിന്റെ സ്ലൈഡിങ് വിന്‍ഡോ തുറന്ന് കുട്ടി അച്ഛനെ നോക്കിയപ്പോള്‍ കാല്‍ തെറ്റി താഴേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ അല്‍ ഖാസിമി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അജ്മാനിലെ സ്വകാര്യ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു സഫ. പിതാവ് മുബാറക് ദുബായ് ആശുപത്രിയിലെ ലാബ് ടെക്‌നീഷ്യനാണ്. മാതാവ് മുബഷിറ ഷാര്‍ജയിലെ റിയല്‍ എസ്റ്റേറ്റ് കമ്പനിയിലാണ് ജോലി ചെയ്യുന്നത്. കഴിഞ്ഞ എട്ട് വര്‍ഷമായി ഷാര്‍ജയില്‍ താമസിക്കുന്ന കുടുംബം അവധിക്ക് ശേഷം നാട്ടിൽ നിന്ന് തിരിച്ചെത്തിയത് അടുത്തിടെയാണ്. മൃതദേഹം അല്‍ ഖാസിമി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Content Highlight: A young Malayali girl in Sharjah has passed away following a tragic incident, leaving her family and the expatriate community in deep sorrow.