ഉരുക്കിയ 460ഗ്രാം സ്വര്‍ണം സ്യൂട്ട്‌കേസിൽ കടത്താന്‍ ശ്രമം; പരാജയപ്പെടുത്തി ദുബായ് കസ്റ്റംസ്

24 കാരറ്റിന്റെ ശുദ്ധ സ്വര്‍ണം ഉരുക്കി ചെറിയ കഷ്ണങ്ങളാക്കിയാണ് കടത്താന്‍ ശ്രമിച്ചത്

ഉരുക്കിയ 460ഗ്രാം സ്വര്‍ണം സ്യൂട്ട്‌കേസിൽ കടത്താന്‍ ശ്രമം; പരാജയപ്പെടുത്തി ദുബായ് കസ്റ്റംസ്
dot image

ദുബായ്: ശുദ്ധമായ സ്വര്‍ണം ഉരുക്കി സ്യൂട്ട്കേസിൽ കടത്താനുള്ള ശ്രമം വിദഗ്ധമായി പരാജയപ്പെടുത്തി ദുബായ് കസ്റ്റംസ്. തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടിലൂടെ ദുബായ് കസ്റ്റംസ് തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. 460ഗ്രാം സ്വര്‍ണമാണ് ഉരുക്കി കടത്താന്‍ ശ്രമിച്ചത്. യാത്രയ്ക്കായി പുറപ്പെടുമ്പോള്‍ മറ്റുള്ളവര്‍ നല്‍കുന്ന ബാഗുകള്‍ സ്വീകരിക്കുന്നതിൽ ശ്രദ്ധിക്കണമെന്നും കസ്റ്റംസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

24 കാരറ്റിന്റെ ശുദ്ധ സ്വര്‍ണം ഉരുക്കി ചെറിയ കഷ്ണങ്ങളാക്കിയാണ് കടത്താന്‍ ശ്രമിച്ചത്. ഇത് ആരുടെയും ശ്രദ്ധയിൽ പെടാതിരിക്കാന്‍ ട്രാവല്‍ സ്യൂട്ട്‌കേസിൻ്റെ ഫ്രെയിമിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. എന്നാല്‍ ദുബായ് കസ്റ്റംസിന്റെ സൂക്ഷ്മമായ പരിശോധനയാിലാണ് കള്ളക്കടത്ത് കണ്ടെത്തിയത്.

ഇലക്ട്രോണിക് സ്‌ക്രീനിങ് സിസ്റ്റത്തിലൂടെയുള്ള പരിശോധനയില്‍ അസാധാരണമായ ചില കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടു. പിന്നാലെ ഉദ്യോഗസ്ഥര്‍ നേരിട്ട് പരിശോധന നടത്തിയാണ് സ്വര്‍ണത്തിന്റെ കുഞ്ഞന്‍ തകിടു കഷ്ണങ്ങള്‍ കണ്ടെത്തിയതെന്നും ദുബായ് കസ്റ്റംസ് വിശദീകരിച്ചിട്ടുണ്ട്.

മറ്റുള്ളവരുമായി ലഗേജുകള്‍ കൈമാറുകയോ സ്വന്തം ഉടമസ്ഥതയിലല്ലാത്ത ബാഗുകളോ ലഗേജുകളോ യാത്രയില്‍ ഒപ്പം കരുതരുതെന്നും ദുബായ് കസ്റ്റംസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഏറ്റവും ആധുനികമായ രീതിയിലുള്ള ഒളിച്ചുകടത്തലുകളും കണ്ടെത്താന്‍ കഴിയുന്ന ഉന്നത നിലവാരമുള്ള ഇന്‍സ്‌പെക്ടര്‍മാരാണ് തങ്ങള്‍ക്കുള്ളതെന്നും കസ്റ്റംസ് അവകാശപ്പെടുന്നുണ്ട്. തങ്ങളുടെ നിരീക്ഷണ വ്യവസ്ഥ കൂടുതല്‍ ശക്തമാക്കാനും അതിര്‍ത്തി സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുന്ന പരിശോധനകള്‍ ഉറപ്പുവരുത്താനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണെന്നും കസ്റ്റംസ് അറിയിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്ത് നടത്തിയവര്‍ക്ക് പിഴ അല്ലെങ്കില്‍ തടവുശിക്ഷയാണ് ലഭിക്കുക. ചില സാഹചര്യങ്ങളില്‍ രണ്ടു ശിക്ഷയും ഒരുമിച്ച് ലഭിക്കും.

Content Highlights: Dubai Customs intercepted an attempt to smuggle 460 grams of melted gold concealed inside a suitcase. The gold was detected during an inspection, preventing the smuggling attempt and leading to further customs action.

dot image
To advertise here,contact us
dot image